
ട്രാക്കിലെ ലോക റെക്കോര്‍ഡ് ഉടമ ആഗ്നസിനെ ഭര്‍ത്താവ് കുത്തിക്കൊന്നു, ഞെട്ടലില്‍ അത്ലറ്റിക്സ് ലോകം
ഭര്‍ത്താവിന്റെ ആക്രമണത്തിലാണ് ആഗ്നസ് കൊല്ലപ്പെട്ടത് എന്നാണ് അത്ലറ്റിക്സ് കെനിയയുടെ പ്രസ്താവനയില്‍ പറയുന്നത്
നയ്റോബി: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവ് കെനിയയുടെ അഗ്നസ് ടൈറോപ്പ് വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍. ഭര്‍ത്താവിന്റെ ആക്രമണത്തിലാണ് ആഗ്നസ് കൊല്ലപ്പെട്ടത് എന്നാണ് അത്ലറ്റിക്സ് കെനിയയുടെ പ്രസ്താവനയില്‍ പറയുന്നത്.
ടോക്യോ ഒളിംപിക്സ് കഴിഞ്ഞ് വീട്ടിലേക്ക് തിരികെ എത്തി ഒരു മാസം പിന്നിടുന്നതിന് മുന്‍പാണ് താരത്തിന്റെ മരണം. കൊലപാതകത്തിലേക്ക് എത്തിച്ച സാഹചര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുകയാണെന്നും അമൂല്യമായൊരു താരത്തെയാണ് കെനിയക്ക് നഷ്ടമായിരിക്കുന്നത് എന്നും അത്ലറ്റിക്സ് കെനിയയുടെ പ്രസ്താവനയില്‍ പറയുന്നു.
ടോക്യോയിലെ 5000 മീറ്റര്‍ ഓട്ടത്തില്‍ നാലാമതാണ് ആഗ്നസിന് ഫിനിഷ് ചെയ്യാനായത്. കഴിഞ്ഞ ആഴ്ച നടന്ന വലെന്‍സിയ ഹാഫ് മാരത്തോണില്‍ 30.20 എന്ന സമയം കണ്ടെത്തി മികച്ച പ്രകടനം ആഗ്നസില്‍ നിന്ന് വന്നിരുന്നു. 2015ലെ ലോക ക്രോസ് കണ്ട്രിയില് മെഡല്‍ നേടി ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരം എന്ന നേട്ടവും ആഗ്നസ് സ്വന്തമാക്കിയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പാൻ ഇന്ത്യൻ കൂട്ടുകെട്ടിൽ ഒരു വൈബ് പാട്ട്; കൊല്ലം കോട്ട കമ്പനിയിലെ ആദ്യ ഗാനം

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു



