
ഡബിളടിച്ചത് യശസ്വി, ആഘോഷം സർഫറാസിന്! വീഡിയോ വൈറൽ
യശസ്വി 214 റൺസെടുത്തു, സർഫറാസ് 62, 68 റണ്‍സുകള്‍ സ്കോര്‍ ചെയ്തു

രാജ്കോട്ട്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സർഫറാസ് ഖാൻ ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങറി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും അർധ സെഞ്ച്വറി നേടി അരങ്ങേറ്റം അവിസ്മരണീയമാക്കുകയും ചെയ്തു. മത്സരത്തിൽ ഇരട്ട സെഞ്ച്വറിയുമായി യശസ്വി ജയ്സ്വാൾ കളം വാണപ്പോൾ അതിനൊപ്പം നിന്നു പുറത്താകാതെ ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിക്കാൻ സർഫറാസും നിർണായക പങ്കു വഹിച്ചു.
മത്സരത്തിൽ യശസ്വി ഇരട്ട ശതകം പിന്നിട്ടപ്പോൾ ആദ്യം ആവേശത്തോടെ സന്തോഷം പ്രകടിപ്പിച്ചതും സർഫറാസാണ്. താരത്തിന്റെ ആഹ്ലാദം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇരുവരും മുംബൈ താരങ്ങളാണ്. രഞ്ജിയിൽ ദീർഘനാളായി ഒരുമിച്ചു കളിക്കുന്ന ഇരുവരും നിർണായക ഘട്ടത്തിൽ കരുത്തോടെ ക്രീസിൽ നിന്നതു ഇന്ത്യക്ക് ആധിപത്യം നൽകി.
യശസ്വി ഡബിൾ അടിച്ചപ്പോൾ നോൺസ്ട്രൈക്കിൽ നിന്നു ഓടിയ സർഫറാസാണ് ആദ്യം ആഹ്ലാദം കൈയുയർത്തി പ്രകടിപ്പിച്ചത്. പിന്നാലെ ഇരു കൈകളും ഉയർത്തി ഓടിയെത്തിയ സർഫറാസ് യശസ്വിയെ കെട്ടിപ്പിടിച്ചാണ് സഹ താരത്തിന്റെ നേട്ടം ആഘോഷിച്ചത്.
മത്സരത്തിൽ യശസ്വി 236 പന്തിൽ 214 റൺസാണ് യശസ്വി ജയ്സ്വാൾ കണ്ടെത്തിയത്. സർഫറാസ് ആദ്യ ഇന്നിങ്സിൽ 62 റൺസും രണ്ടാം ഇന്നിങ്സിൽ 68 റൺസുമാണ് സർഫറാസ് കണ്ടെത്തിയത്.
WHAT TO READ NEXT

ബുംറയ്ക്ക് വിശ്രമം; നാലാം ടെസ്റ്റ് കളിക്കില്ല
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ



