
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

130 കോടി ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് സ്വര്‍ണ നിറം ചാര്‍ത്തിയ ഇന്ത്യയുടെ ജാവലിന്‍ ത്രോ ഹീറോ നീരജ് ചോപ്രയെ അഭിനന്ദിച്ച സ്പ്രിന്റ് റാണി പി ടി ഉഷ. എന്റെ സഫലമാവാത്ത സ്വപ്നമാണ് മുപ്പത്തിയേഴ് വര്‍ഷത്തിന് ശേഷം നീ യാഥാര്‍ഥ്യമാക്കിയത്, പിടി ഉഷ ട്വിറ്ററില്‍ കുറിച്ചു.
നന്ദി എന്റെ മകനെ എന്നാണ് നീരജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് പിടി ഉഷ പറയുന്നത്. 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ 37 കൊല്ലം മുന്‍പ് ലോസ് ആഞ്ചലസില്‍ ഫോട്ടോ ഫിനിഷ് വിധിയെഴുത്തിലാണ് ഉഷയ്ക്ക് ഒളിംപിക്സ് മെഡല്‍ നഷ്ടമായത്.
Realised my unfinished dream today after 37 years. Thank you my son @Neeraj_chopra1 #Tokyo2020 pic.twitter.com/CeDBYK9kO9
â P.T. USHA (@PTUshaOfficial) August 7, 2021
ആദ്യ രണ്ട് ശ്രമങ്ങളില്‍ തന്നെ 87 മീറ്ററിന് മുകളിലേക്ക് ജാവലിന്‍ പറത്തി നീരജ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തുടക്കത്തില്‍ തന്നെ ഇന്ധനം നിറച്ചു. ആറ് ശ്രമങ്ങളില്‍ എതിരാളികളില്‍ ഒരാള്‍ പോലും നീരജിന്റെ ഏറിനെ മറികടക്കാന്‍ പോന്ന പ്രകടനം പുറത്തെടുത്തില്ല. ഒടുവില്‍ ഇന്ത്യ കാത്തിരുന്ന ആ സ്വര്‍ണവും എത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


