
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ബാറ്റിങ്ങില് ക്രിസ് ഗെയിലിന്റെ ടൈമിങ് അപാരമെന്ന് പറയാത്തവരുണ്ടാവില്ല. ബൗളിങ്ങിലും ഗെയില് ഒരു കൈ പരീക്ഷിച്ചിട്ടുണ്ട്. പക്ഷേ ഫീല്ഡിങ്...അവിടെ ഗെയിലിന് താളപ്പിഴകളാണെന്ന് എല്ലാവര്ക്കുമറിയാം. സണ്റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില് അത് ഒന്നുകൂടി തെളിഞ്ഞു.
ബൗണ്ടറി ലൈനിലേക്ക് പായുകയായിരുന്ന പന്ത് കാലുവെച്ച് തട്ടി പിറകിലേക്കിടുവാനായിരുന്നു ഗെയില് ലക്ഷ്യം വെച്ചത്. പക്ഷേ ടൈമിങ്ങും, എക്സിക്യൂട്ട് ചെയ്ത വിധവുമെല്ലാം പാളി. പന്ത് നേരെ തട്ടിത്തെറിച്ച് ബൗണ്ടറി ലൈന് തൊട്ടു. ഫീല്ഡിങ്ങിനിടെ ഗെയിലിന്റെ ഭാഗത്ത് നിന്നും വന്ന താളപ്പിഴയുടെ വീഡിയോയാണ് ഇപ്പോള് പുറത്തു വരുന്നത്.
.@henrygayle, a good timer with the bat but perhaps not with the legs! .
â Hotstar Canada (@hotstarcanada) April 29, 2019
Watch #SRHvKXIP LIVE on Hotstar. #UpYourGameWithHotstar pic.twitter.com/ZdTm9C5VES
സണ്റൈസേഴ്സിനെതിരെ ബാറ്റിങ്ങിലും ഗെയില് പരാജയപ്പെട്ടിരുന്നു. 212 റണ്സിന്റെ വിജയ ലക്ഷ്യം പിന്തുടര്ന്ന് ഇറങ്ങിയപ്പോള് നാല് റണ്സിന് ഗെയില് പുറത്തായി. 45 റണ്സിന്റെ തോല്വിയാണ് അവിടെ പഞ്ചാബിനെ കാത്തിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


