ആദ്യം ഞെട്ടി; പിന്നെ അടിയോടടി; ഡല്‍ഹിക്ക് ലക്ഷ്യം 180 റണ്‍സ്

Last Updated :20 January 2024, 8:31 am IST

News Now

ഷാര്‍ജ: ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ 180 റണ്‍സ് വിജയ ലക്ഷ്യം വച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നേടി ആദ്യം ബാറ്റിങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. തുടക്കത്തില്‍ ഞെട്ടിയ ചെന്നൈ പിന്നീട് ഭേദപ്പെട്ട സ്‌കോറിലേക്കെത്തുകയായിരുന്നു. 

ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ സാം കറനെ (പൂജ്യം) നഷ്ടമായി പതറി തുടങ്ങിയ ചെന്നൈ പിന്നീട് കരകയറുകയായിരുന്നു. 47 പന്തില്‍ 58 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിയാണ് ടോപ് സ്‌കോറര്‍. ഡുപ്ലെസിയും വാട്‌സനും ചേര്‍ന്ന സഖ്യം 86 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. വാട്‌സന്‍ 28 പന്തില്‍ 36 റണ്‍സെടുത്തു. 

Story image

ധോനി മൂന്ന് റണ്‍സുമായി ക്ഷണത്തില്‍ മടങ്ങി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ അമ്പാട്ടി റായിഡുവിന് കൂട്ടായി ജഡേജ വന്നതോടെ സ്‌കോര്‍ കുതിച്ചു കയറി. ഇരുവരും നാല് വീതം സിക്‌സും പറത്തി. റായിഡു 25 പന്തില്‍ 45 റണ്‍സും ജഡേജ 13 പന്തില്‍ 33 റണ്‍സും കണ്ടെത്തി. 

ഡല്‍ഹിക്കായി നോര്‍ക്യെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. തുഷാര്‍ ദേശ്പാണ്ഡെ, കഗിസോ റബാഡ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം ഞെട്ടി; പിന്നെ അടിയോടടി; ഡല്‍ഹിക്ക് ലക്ഷ്യം 180 റണ്‍സ്