ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ആരോഗ്യനില തൃപ്തികരമായതോടെയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ ആശുപത്രി വിടുന്നത്

സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:40 am IST

News Now

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ജനുവരി 31ന് ഡിസ്ചാര്‍ജ്‌ ചെയ്യും. ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ആരോഗ്യനില തൃപ്തികരമായതോടെയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ ആശുപത്രി വിടുന്നത്. 

ജനുവരിയില്‍ ഇത് രണ്ടാം തവണയായിരുന്നു നെഞ്ചുവേദനയെ തുടര്‍ന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ജനുവരി 2ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ ജനുവരി 27ന് വീണ്ടും ശാരിരി പ്രയാസങ്ങള്‍ നേരിട്ടു. 

ഗാംഗുലിയുടെ ആരോഗ്യനില നിരീക്ഷിച്ചതിന് ശേഷം ബ്ലോക്ക് മാറ്റുന്നതിനായി രണ്ട് സ്‌റ്റെന്റുകള്‍ കൂടി ഉപയോഗിക്കുകയായിരുന്നു. ഇന്ത്യന്‍ മുന്‍ നായകന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചിരുന്നു. 

ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വെസ്റ്റ് ബംഗാള്‍ ഗവര്‍ണറും വ്യക്തമാക്കി. ആരോഗ്യനില തൃപ്തികരമായതോടെ ഗാംഗുലിയെ സ്വകാര്യ മുറിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരോഗ്യനില തൃപ്തികരം; ജനുവരി 31ന് ഗാംഗുലി ആശുപത്രി വിടും