
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരം റൗള്‍ ഗോണ്സാലസിന് പുതിയ ചുമതല നല്കി ക്ലബ്. റയല്‍ മാഡ്രിഡിന്റെ യൂത്ത് ടീമായ കാസ്റ്റിലയുടെ പരിശീലകനായി റൗളിനെ നിയമിച്ചത്.
നാളെകളില്‍ റയലിന്റെ സീനിയര്‍ ടീമിനായി അണിനിരക്കാന്‍ തയ്യാറെടുക്കുന്ന താരങ്ങള്‍ക്കായാണ് റൗള്‍ തന്ത്രങ്ങള്‍ മെനയാനെത്തുന്നത്. ഈ സീസണില്‍ റയല്‍ ടീമിലെത്തിച്ച ജപ്പാനീസ് താരം കുബോയും, ബ്രസീല്‍ താരം റോഡ്രിഗോയും റൗള്‍ പരിശീലിപ്പിക്കുന്ന കാസ്റ്റില ടീമില്‍ ഉണ്ടാകും.
മാര്‍ച്ച് മുതല്‍ റയലിന്റെ അണ്ടര്‍ 18 ടീമിനെ പരിശീലിപ്പിച്ച റൗളിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പരിശീലക കരിയറിലെ നിര്‍ണായക ടേണിങ് പോയിന്റാണ് ഈ നിയമനമെന്ന് ഫുട്ബോള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍ സീനിയര്‍ ടീമിന്റെ പരിശീലകനായി റൗള്‍ എത്തുമെന്നതിന്റെ സൂചനയായും പണ്ഡിതര്‍ ക്ലബിന്റെ പുതിയ നീക്കത്തെ നിരീക്ഷിക്കുന്നു.
@RaulGonzalez will manage Castilla in the 2019-2020 season. @lafabricacrm | #RealMadrid
â Cantera Real Madrid (@lafabricacrm) June 20, 2019
കാസ്റ്റിലയുടെ പരിശീലക സ്ഥാനത്ത് നിന്നാണ് നിലവിലെ പരിശീലകന് സിനദിന്‍ സിദാന് സീനിയര്‍ ടീമിന്റെ കോച്ചായി ആദ്യ ഘട്ടത്തില്‍ എത്തിയത്. കഴിഞ്ഞ സീസണിന്റെ പകുതി വരെ ടീമിനെ പരിശീലിപ്പിച്ച സാന്റിയാഗോ സൊളാരിയുടെ കാസ്റ്റിലയില് നിന്നാണ് സീനിയര്‍ ടീമിനെ പരിശീലിപ്പിക്കാനെത്തിയത്.
റയലിന്റെ ഇതിഹാസ താരമായ റൗള്‍ ക്ലബിനൊപ്പം മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ആറ് ലാലിഗ കിരീടവും കരിയറിയില്‍ നേടിയിട്ടുണ്ട്. റയലിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ റെക്കോര്‍ഡ് ഇപ്പോഴും റൗളിന്റെ പേരിലാണ്. 741 മത്സരങ്ങളില്‍ ടീമിനായി കളിച്ച റൗള്‍ ടീമിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നില്‍ രണ്ടാമതുണ്ട്. 16 വര്‍ഷം റയലിനായി കളിച്ച റൗള്‍ 323 ഗോളുകളാണ് ടീമിനായി നേടിയത്. ഷാല്‍ക്കെ, ഖത്തര്‍ ടീം അല്‍ സദ്, ന്യൂയോര്‍ക്ക് കോസ്മോസ് ടീമുകള്‍ക്കായും റൗള്‍ കളിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


