
ഐഎസ്എൽ ഫൈനൽ; ആദ്യ പകുതിയിൽ എടികെ ഒരു ഗോളിന് മുന്നിൽ
ഐഎസ്എൽ ഫൈനൽ; ആദ്യ പകുതിയിൽ എടികെ ഒരു ഗോളിന് മുന്നിൽ

ഫത്തോർഡ: കാണികളുടെ ആരവമില്ലെങ്കിലും ഒന്നാം പകുതിയിൽ ഒരു ഗോൾ ലീഡുമായി എടികെ. ഐഎസ്എല്‍ ഫൈനലില്‍ ചെന്നൈയിന്‍ എഫ്സിക്കെതിരേ എടികെ ഒരു ഗോളിന് മുന്നില്‍. 10ാം മിനുട്ടില്‍ സ്പാനിഷ് താരം ജാവി ഹെര്‍ണാണ്ടസിന്റെ ഗോളിലാണ് എടികെ ലീഡെടുത്തത്. ഈ സീസണില്‍ ജാവി ഹെര്‍ണാണ്ടസിന്റെ ആദ്യ ഗോള്‍ കൂടിയാണിത്.

ആദ്യ പകുതിയിൽ മികച്ച പാസും പന്തടക്കവും എല്ലാം ചെന്നൈയിനായിരുന്നു. എന്നാൽ ഗോളടിച്ചത് കൊൽക്കത്തയാണ്. അതിനിടെ 39ാം മിനുട്ടിൽ എടികെയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ടീമിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യൻ വംശജനും ഫിജി താരവും എടികെയുടെ നായകനുമായ റോയ് കൃഷ്ണയ്ക്ക് പരുക്കേറ്റ് പുറത്ത് പോകേണ്ടി വന്നു. രണ്ടാം പകുതിയിൽ എടികെയുടെ മുന്നേറ്റങ്ങളെ അത് ബാധിക്കുമോ എന്ന് കണ്ടറിയാം.

ഫൈനലില്‍ ജയിക്കുന്ന ടീമിന് ലീഗില്‍ ഹാട്രിക് കിരീടമെന്ന അപൂര്‍വ റെക്കോർഡ് സ്വന്തമാകും. അങ്ങനെയെങ്കില്‍ അതു ചരിത്ര നേട്ടമാകും. കഴിഞ്ഞ അഞ്ച് ലീഗുകളിലായി രണ്ട് വീതം കിരീടങ്ങള്‍ ഇരു ടീമുകളും നേടിക്കഴിഞ്ഞു. കൊറോണ ഭീതി മൂലം അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
എസ്ഐടിയെ നിയോഗിച്ചത് നിയമോപദേശപ്രകാരം; ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചേക്കും

ബാലഭാസ്കറിന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്; മാതാപിതാക്കളുടെ സംശയവും പരിശോധിക്കണമെന്ന് ഹൈക്കോടതി

നാന പടേക്കറുടെ സംസ്കാര ചടങ്ങുകള്‍ രാത്രി 11.30 ന് നടത്തിയത് എന്തുകൊണ്ട്? കാരണം പറഞ്ഞ് മകന്



