
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
പുതുച്ചേരി: മിസോറമും മധ്യപ്രദേശും തമ്മിലുള്ള സീനിയർ വനിതാ ടി20 പോരാട്ടം അപൂർവതകളാൽ ശ്രദ്ധേയം. പുതുച്ചേരി പാല്മിറ ക്രിക്കറ്റ് ഗ്രൗണ്ടില് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മിസോറം പുറത്തായത് കേവലം ഒൻപത് റൺസിന്. മറുപടി ബാറ്റിങിനിറങ്ങിയ മധ്യപ്രദേശാകട്ടെ ആദ്യ ഓവറിൽ തന്നെ വിജയത്തിനാവശ്യമായ പത്ത് റൺസ് അടിച്ചെടുക്കുകയും ചെയ്തു.
ക്രിക്കറ്റില് വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത മിസോറമിന്റെ ബാറ്റിങിൽ അതിന്റെ ന്യൂനതകൾ മുഴുവൻ നിറഞ്ഞിരുന്നു. 13.5 ഓവര് ബാറ്റ് ചെയ്താണ് മിസോറാം ഒന്പത് സണ്സെടുത്ത് വിക്കറ്റ് മുഴുവന് കളഞ്ഞത്. ടീമിലെ ഒന്പത് പേര് പൂജ്യത്തിന് പുറത്തായി എന്നതാണ് സവിശേഷത.
അഞ്ചാമതായി ഇറങ്ങിയ അപൂര്വ ഭരദ്വാജിന് മാത്രമാണ് സ്കോര് ചെയ്യാനായത്. 25 പന്ത് നേരിട്ട അപൂര്വ ആറ് റണ്സാണ് നേടിയത്. ഇതില് ഒരു ബൗണ്ടറിയും അടങ്ങും. ശേഷിക്കുന്നതെല്ലാം ബൗളര്മാരുടെ എക്സ്ട്രാസ് സംഭാവനയായിരുന്നു. മറ്റുള്ളവര് വിക്കറ്റ് കളഞ്ഞ് മടങ്ങുമ്പോള് ഒരറ്റത്ത് നിസ്സഹായയായി നോക്കിനില്ക്കാനെ അപൂര്വയ്ക്ക് കഴിഞ്ഞുള്ളൂ.
മധ്യപ്രദേശിന്റെ ഏഴ് ബൗളര്മാര് ചേര്ന്നാണ് 14 ഓവര് എറിഞ്ഞത്. ഒരാള് ഒഴികെ മറ്റുളളവര്ക്കെല്ലാം വിക്കറ്റ് ലഭിക്കുകയും ചെയ്തു. തരംഗ് ഝാ നാലോവര് എറിഞ്ഞ് രണ്ട് റണ്സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ ആദ്യ മത്സരത്തില് കേരളം 24റണ്സിന് മിസോറമിനെ കെട്ടുകെട്ടിച്ചിരുന്നു. ഈ മത്സരത്തിലും പത്ത് വിക്കറ്റിന്റെ തോൽവി വഴങ്ങാനായിരുന്നു അവരുടെ യോഗം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

