കൃത്യമായി കരണ്ട് ബില്‍ അടയ്ക്കണം, യുവിയെ ട്രോളി ഹര്‍ഭജന്‍

ഒരു മണിക്കൂറായി ബന്ദ്രയില്‍ വെളിച്ചമില്ല. ഞങ്ങള്‍ക്കത് തിരികെ കിട്ടുമോ എന്നായിരുന്നു യുവിയുടെ ട്വീറ്റ്

Last Updated :20 January 2024, 12:14 am IST

ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ യുവരാജിനും ഹര്‍ഭജന്‍ സിങ്ങിനും ഇടയിലുണ്ടായിരുന്ന അടുപ്പം ആരാധകര്‍ക്ക് നന്നായി അറിയുന്ന കാര്യമാണ്. ഇരുവര്‍ക്കും ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിട്ട് ഒരുപാടായി. പക്ഷേ ആ അടുപ്പം ഇപ്പോഴുമുണ്ടെന്ന് തെളിയിക്കുകയാണ് ഭാജിയും യുവിയും ട്വിറ്ററില്‍. 

Story image

മുംബൈയിലെ വീട്ടില്‍ പവര്‍ കട്ട് ആയതായിരുന്നു യുവിടെ പ്രകോപിപ്പിച്ചത്. ഒരു മണിക്കൂറായി ബന്ദ്രയില്‍ വെളിച്ചമില്ല. ഞങ്ങള്‍ക്കത് തിരികെ കിട്ടുമോ എന്നായിരുന്നു യുവിയുടെ ട്വീറ്റ്. എന്നാല്‍ യുവിയെ ട്രോളാന്‍ കിട്ടിയ അവസരം ഭാജി നഷ്ടപ്പെടുത്തിയില്ല. 

Story image

കൃത്യസമയത്ത് ബില്‍ അടയ്ക്കണം എന്നായിരുന്നു യുവിക്കുള്ള ഭാജിയുടെ മറുപടി. ഇരുവരുടേയും ട്വിറ്ററിലെ സംഭാഷണം ആരാധകര്‍ ഏറ്റെടുത്തും കഴിഞ്ഞു. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ ലക്ഷ്യമിട്ടായിരുന്നു യുവി ഐപിഎല്‍ കളിക്കാന്‍ എത്തിയതെങ്കിലും ഒരു മികച്ച ഇന്നിങ്‌സ് പോലും യുവിയില്‍ നിന്നും ആരാധകര്‍ക്ക് കാണുവാനായില്ല. ഭാജിയാവട്ടെ ചെന്നൈയിലെത്തി കിരീടവും ഉയര്‍ത്തിയാണ് മടങ്ങിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കൃത്യമായി കരണ്ട് ബില്‍ അടയ്ക്കണം, യുവിയെ ട്രോളി ഹര്‍ഭജന്‍