
കോഹ് ലിയേക്കാള്‍ കേമന്‍ സ്മിത്ത് അല്ലേ? ലക്ഷ്മണിന്റെ മറുപടി
ടെസ്റ്റില്‍ കോഹ് ലിയേക്കാള്‍ മികവ് സ്മിത്തിനാണ് എന്നതില്‍ ലക്ഷ്മണിനും എതിരഭിപ്രായമില്ല

ഇംഗ്ലണ്ടില്‍ അടിപതറുന്നവന് എന്ന വിമര്‍ശനം എഡ്ജ്ബാസ്റ്റണില് ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി മായ്ച്ചു കളഞ്ഞു. ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങില്‍ സ്റ്റീവ് സ്മിത്തിനെ പിന്നിലേക്കാക്കി ഒന്നാമതുമെത്തി കോഹ് ലി. പക്ഷേ വിമര്‍ശകര്‍ അപ്പോഴും കോഹ് ലിക്ക് ചുറ്റും വട്ടം കറങ്ങുന്നുണ്ട്.
സ്റ്റീവ് സ്മിത്തിന് കളിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് കോഹ് ലി ഒന്നാം സ്ഥാനത്തേക്ക് എത്തിയതെന്ന വിമര്‍ശനവുമായിട്ടാണ് പലരും വരുന്നത്. എന്നാല്‍ ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന് കോഹ് ലി തന്നെയാണെന്ന് പറയുന്നവരാണ് ഏറേയും. കോഹ് ലിയെ പിന്തുണച്ച് ഇപ്പോള്‍ വിവിഎസ് ലക്ഷണും മുന്നോട്ടു വരുന്നു.
ട്വിന്റി20യിലെ മികച്ച ബാറ്റ്സ്മാന്, ഏകദിനത്തിലേയും ടെസ്റ്റിലേയും മികച്ച ബാറ്റ്സ്മാന്മാര് ആരെല്ലാം എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ലക്ഷ്മണ്.
ട്വിന്റി20-ഡിവില്ലിയേഴ്സ്
ഏകദിനം-വിരാട് കോഹ് ലി
ടെസ്റ്റ് സ്റ്റീവ് സ്മിത്ത്
മൂന്ന് ഫോര്‍മാറ്റിലും കൂടി-വിരാട് കോഹ് ലി
മൂന്ന് ഫോര്‍മാറ്റും ഒരുമിച്ചെടുത്ത് വിലയിരുത്തിയാല്‍ കോഹ് ലിയാണ് അവിടെ മികച്ചു നില്‍ക്കുന്നത് എന്നാണ് ലക്ഷ്മണ് പറയുന്നത്. പക്ഷേ ടെസ്റ്റില്‍ കോഹ് ലിയേക്കാള്‍ മികവ് സ്മിത്തിനാണ് എന്നതില്‍ ലക്ഷ്മണിനും എതിരഭിപ്രായമില്ല.
T20- ABD
â VVS Laxman (@VVSLaxman281) August 10, 2018
ODI- Virat
Test- Steve Smith
All three formats- Virat Kohli https://t.co/tStJIXmB7v
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബെഡ്ഷീറ്റ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കാറുണ്ടോ? അറിയാം ആരോഗ്യപ്രശ്നങ്ങൾ

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡൽഹിയിൽ അരങ്ങേറുന്നത് നാസി ജർമ്മനിയെ ഓർമ്മിപ്പിക്കുന്ന നരനായാട്ട്; ചോരയിൽ മുക്കിക്കൊല്ലാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം


