
ചൈനീസ് ഗ്രാന്‍ഡ് പ്രിക്‌സില്‍ ഹാമില്‍ട്ടണ്‍; വെറ്റല്‍ രണ്ടാമത്

- റോയിട്ടേഴ്‌സ്
Last Updated :19 January 2024, 11:54 pm IST
ഷാങ്ഹായ്: ഷാങ്ഹായില്‍ നടന്ന ചൈനീസ് ഗ്രാന്‍ഡ് പ്രിക്‌സില്‍ ലൂയിസ് ഹാമില്‍ട്ടണ്‍ പകരം വീട്ടി. ആവേശകരമായ മത്സരത്തില്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെ രണ്ടാമതാക്കിയാണ് മെഴ്‌സിഡസിന്റെ ഹാമില്‍ട്ടണ്‍ ഒന്നാമതെത്തിയത്.
ചൈനീസ് ഗ്രാന്‍ഡ് പ്രിക്‌സില്‍ ഹാമില്‍ട്ടന്റെ ആറാം കിരീടമാണിത്. ആറ് സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഫെരാരിയെ ഹാമിള്‍ട്ടണ്‍ പിന്നിലാക്കിയത്. റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റാപ്പന്‍ ആണ് മൂന്നാം സ്ഥാനത്ത്. ഫോഴ്‌സ് ഇന്ത്യയുടെ എസ്റ്റാബെന്‍ ഒകോണ്‍ പത്താമതായാണ് ഫിനിഷ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




