
തലച്ചോര്‍ ഇങ്ങനെ ഉപയോഗിക്കല്ലേ; അഫ്രീദിക്ക് എതിരെ ധവാനും
ആദ്യം സ്വന്തം രാജ്യത്തെ സാഹചര്യം മാറ്റുക. നിങ്ങളുടെ കാര്യം മാത്രം നോക്കുക

കശ്മീര്‍ പരാമര്‍ശത്തിന്റെ പേരില്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് നേരെ വിമര്‍ശനവുമായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും. നിങ്ങളുടെ തലച്ചോര്‍ ഇങ്ങനെ ഉപയോഗിക്കല്ലേ എന്നായിരുന്നു അഫ്രീദിക്ക് നേരെയുള്ള ധവാന്റെ പരിഹാസം.
സച്ചിന്‍, കോഹ് ലി, റെയ്‌ന, കപില്‍ദേവ് എന്നിവര്‍ അഫ്രീദിക്ക് നേരെ വിമര്‍ശനം ഉന്നയിച്ച് എത്തിയതിന് പിന്നാലെയാണ് ധവാനും മുന്നോട്ടു വരുന്നത്. ട്വിറ്ററില്‍ അഫ്രീദിക്ക് മറുപടിയായി ധവാന്‍ കുറിക്കുന്നത് ഇങ്ങനെ, ആദ്യം സ്വന്തം രാജ്യത്തെ സാഹചര്യം മാറ്റുക. നിങ്ങളുടെ കാര്യം മാത്രം നോക്കുക. ഞങ്ങളുടെ രാജ്യത്തിന് വേണ്ടി ഞങ്ങള്‍ വേണ്ടത് ചെയ്യുന്നുണ്ട്. ഭാവിയില്‍ രാജ്യത്തിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നും ഞങ്ങള്‍ക്ക് അറിയാം. നിങ്ങളുടെ തലച്ചോര്‍ അമിതാമായി ഉപയോഗിക്കേണ്ടതില്ല.
ഞങ്ങളുടെ രാജ്യത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തനായ വ്യക്തികള്‍ ഇവിടെയുണ്ട്. പുറത്തുനിന്നുള്ളവര്‍ പറഞ്ഞു തരേണ്ട കാര്യമില്ലെന്നായിരുന്നു സച്ചിന്റെ അഫ്രീദിക്ക് നല്‍കിയ മറുപടി. തീവ്രവാദവും കശ്മീരിലെ നിഴല്‍ യുദ്ധവും അവസാനിപ്പിക്കു എന്നായിരുന്നു റെയ്‌ന പ്രതികരിച്ചത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് അങ്ങിനെ തന്നെ തുടരും എന്നും റെയ്‌ന പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




