ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് 162 റണ്‍സ് വിജലക്ഷ്യം.

Last Updated :20 January 2024, 8:31 am IST

News Now

ഷാര്‍ജ: ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് 162 റണ്‍സ് വിജലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡല്‍ഹി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു.അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഡല്‍ഹിക്ക ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. 

ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷായുടെ കുറ്റി തെറിപ്പിച്ച ജോഫ്ര ആര്‍ച്ചര്‍ ഡല്‍ഹിയെ ഞെട്ടിച്ചാണ് തുടങ്ങിയത്. പിന്നാലെ ആദ്യ മത്സരം കളിക്കുന്ന അജിങ്ക്യ രഹാനെയേയും (2) മൂന്നാം ഓവറില്‍ ആര്‍ച്ചര്‍ പുറത്താക്കി. പിന്നീട് ഒന്നിച്ച ധവാന്‍  ശ്രേയസ് അയ്യര്‍ സഖ്യമാണ് ഡല്‍ഹി ഇന്നിങ്‌സിന്റെ നട്ടെല്ലായത്. മൂന്നാം ഓവറില്‍ ഒന്നിച്ച ഈ സഖ്യം 85 റണ്‍സാണ് ഡല്‍ഹി സ്‌കോറിലേക്ക് ചേര്‍ത്തത്. 33 പന്തുകളില്‍ നിന്ന് രണ്ടു സിക്‌സും ആറു ഫോറുമടക്കം 57 റണ്‍സെടുത്ത ധവാനെ പുറത്താക്കി ശ്രേയസ് ഗോപാലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

ശ്രേയസ് അയ്യര്‍ 43 പന്തുകളില്‍ നിന്നും രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 53 റണ്‍സെടുത്ത് 16ാം ഓവറില്‍ പുറത്തായി.മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (18), അലക്‌സ് കാരി (14), അക്ഷര്‍ പട്ടേല്‍ (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധവാനും ശ്രേയസും തിളങ്ങി; രാജസ്ഥാന് വിജയലക്ഷ്യം 162 റണ്‍സ്