ധോണിക്ക് വിശ്രമം; ഓസീസിനെതിരെ കളിക്കില്ല 

ഓ​സീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മാ​ത്ര​മാ​ണ് ധോ​ണി​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ ക​ണ്ടെ​ത്താ​നാ​യ​ത്

Edited by :migrator
Last Updated :20 ജനുവരി 2024, 7:57 am IST

റാ​ഞ്ചി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ അഞ്ച് ഏകദിനങ്ങളുടെ പ​ര​മ്പ​ര​യി​ലെ ശേ​ഷി​ക്കു​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ക​ളി​ക്കി​ല്ല. അവസാന രണ്ട് ഏകദിനങ്ങളിൽ ധോ​ണി​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചെ​ന്ന് ​ഇന്ത്യയുടെ ബാ​റ്റിം​ഗ് കോ​ച്ച് സ​ഞ്ജ​യ് ബാം​ഗ​ർ അ​റി​യിച്ചു. 

ധോണിയുടെ ജന്മനാടായ റാഞ്ചിയിൽ നടന്നാം മൂന്നാം ഏകദിനത്തിൽ ഓസിസിനോട് 32റൺസിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് വരുന്ന മത്സരങ്ങളിലെ മാറ്റം സംബന്ധിച്ച് വിവരങ്ങൾ പുറത്തുവരുന്നത്. ലോകകപ്പിന് മുന്നോടിയായി യുവ കളിക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകാനുള്ള തീരുമാനമാണ് മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. 

ഓ​സീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മാ​ത്ര​മാ​ണ് ധോ​ണി​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ ക​ണ്ടെ​ത്താ​നാ​യ​ത്. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലാ​കെ​ട്ടെ 42പന്തുകളിൽ നിന്നാണ് ധോണി 26റൺസ് അടിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ധോണിക്ക് വിശ്രമം; ഓസീസിനെതിരെ കളിക്കില്ല