
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നെയ്മറിനെ ബെര്നാബ്യുവിലെത്തിക്കാന് വീണ്ടും റയലിന്റെ ശ്രമം. പിഎസ്ജിയിലെ നെയ്മറിന്റെ ഇപ്പോഴത്തെ ഫോം മുന്നില്‍ വെച്ച് എക്സ്ചേഞ്ച് ഡീലിനാണ് റയലിന്റെ ശ്രമം. കരീം ബെൻസിമയെ പകരം പിഎസ്ജിക്ക് നല്‍കിയേക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ ഡോണ്‍ ബലോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
120 മില്യണ്‍ യൂറോയുടെ കൈമാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പ്രകാരം നടക്കുമോയെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്. ക്രിസ്റ്റിയാനോ റയല്‍ വിടുന്നതിന് മുന്‍പ് തന്നെ നെയ്മറെ റയലിലേക്ക് എത്തിക്കുവാനുള്ള താത്പര്യം റയലിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നു. പിഎസ്ജിയില്‍ നെയ്മര്‍ക്ക് അസ്വാരസ്യങ്ങള്‍ നേരിടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ ബ്രസീലിയന്‍ താരത്തിന് അനുകൂലമായിട്ടായിരുന്നു റയല്‍ പ്രസിഡന്റ് പെരസിന്റെ നിലപാടുകള്‍.
ബാഴ്സയിലേക്ക് തിരികെ മടങ്ങുമോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് നേര്‍ക്ക് കഴിഞ്ഞ ദിവസം നെയ്മര്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പരിക്ക് വീണ്ടും പിടികൂടിയിരിക്കുന്ന നെയ്മര്‍ ബാഴ്സയിലേക്കെത്തിയാണ് വിദഗ്ധ ചികിത്സയ്ക്ക് വിധേയനാവുന്നത്. പരിക്കിനെ തുടര്‍ന്ന് പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ പോര് നെയ്മര്‍ക്ക് നഷ്ടമാകും.
Neymar , get well soon. pic.twitter.com/8Y2sJBC1b7
â footballnews (@footynews33) January 31, 2019
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


