നൊവാക് ജോക്കോവിച്ച് വിംബിള്‍ഡന്‍ ഫൈനലില്‍

Last Updated :20 January 2024, 8:03 am IST

ലണ്ടന്‍: സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് വിംബിള്‍ഡന്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ റോബര്‍ട്ടോ ബോസ്റ്റിസ്റ്റ അഗട്ടിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ചിന്റെ ഫൈനല്‍ പ്രവേശം. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം. സ്‌കോര്‍: 62, 46, 63, 62.

ആദ്യ സെറ്റ് നേടിയ ജോക്കോവിച്ച് രണ്ടാം സെറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. എന്നാല്‍ അടുത്ത രണ്ട് സെറ്റുകളും നേടി ജോക്കോവിച്ച് മത്സരത്തിലേക്ക് തിരിച്ചുവന്നു. ഫൈനലില്‍ റോജര്‍ ഫെഡറര്‍ - റാഫേല്‍ നദാല്‍ രണ്ടാം സെമിയിലെ വിജയികളെ ജോക്കോവിച്ച് നേരിടും.

നിലവിലെ ചാമ്പ്യനായ ജോക്കോവിച്ച് ഇത് ആറാം തവണയാണ് വിംബിള്‍ഡന്‍ ഫൈനലിലെത്തുന്നത്. ജയത്തോടെ കരിയറിലെ 25 ഗ്രാന്റ്സ്ലാം ഫൈനലിലേക്ക് കൂടിയാണ് ജോക്കോവിച്ച് കുതിച്ചത്. 24 ഫൈനലുകളില്‍ 15ലും കിരീടം ചൂടിയ ജോക്കോവിച്ച് വിംബിള്‍ഡന്‍ നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതുവരെ അഞ്ച് തവണ വിംബിള്‍ഡന്‍ ഫൈനല്‍ കളിച്ച ജോക്കോവിച്ച് നാല് തവണയും കിരീടം ചൂടി. 2013ല്‍ ആന്‍ഡി മുറേയോട് മാത്രമാണ് ജോക്കോവിച്ച് പരാജയപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നൊവാക് ജോക്കോവിച്ച് വിംബിള്‍ഡന്‍ ഫൈനലില്‍