പരസ്ത്രീ ബന്ധം; മാപ്പ് പറഞ്ഞ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം

നിരവധി സ്ത്രീകളുമായി ബന്ധങ്ങളുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ച വിവാദത്തില്‍ മാപ്പ് പറഞ്ഞ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമാം ഉള്‍ ഹഖ്

Last Updated :20 January 2024, 8:03 am IST

ഇസ്ലാമാബാദ്: നിരവധി സ്ത്രീകളുമായി ബന്ധങ്ങളുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ച വിവാദത്തില്‍ മാപ്പ് പറഞ്ഞ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമാം ഉള്‍ ഹഖ്. താരം നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഒരാള്‍ പുറത്തു വിട്ടതോടെയാണ് സംഭവം വിവാദമായതും ഇമാം ഉള്‍ ഹഖ് പ്രതിരോധത്തിലായതും. 

പരസ്ത്രീ ബന്ധം പരസ്യമായതോടെ താരം പുലിവാല്‍ പിടിക്കുകയായിരുന്നു. എഴോ, എട്ടോ സ്തീകളുമായി ഇമാമിന് വഴിവിട്ട ബന്ധങ്ങളുണ്ടെന്നും പലരേയും താരം വഞ്ചിച്ചതായും സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ട വ്യക്തി ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ താരത്തിന്റെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ഇപ്പോള്‍ ഇമാം മാപ്പ് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. 

വിവാദ വിഷയത്തില്‍ താരം മാപ്പ് പറഞ്ഞതായി പാക് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. ഇതൊക്കെ താരങ്ങളുടെ സ്വകാര്യ കാര്യങ്ങളാണെന്നതിനാല്‍ അഭിപ്രായം പറയുന്നില്ല. എന്നാല്‍ അച്ചടക്കവും മൂല്യങ്ങളും എല്ലാവരും ഉയര്‍ത്തിപിടിക്കുമെന്നാണ് പ്രതീക്ഷയെന്നും ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ വസിം ഖാന്‍ പറഞ്ഞു. 

വിഷയം ബോര്‍ഡ് ഗൗരവത്തിലാണ് എടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഇമാമുമായി തങ്ങള്‍ സംസാരിച്ചിരുന്നതായി വസിം ഖാന്‍ പറഞ്ഞു. ബോര്‍ഡുമായി കരാറിലുള്ള താരങ്ങള്‍ പാക് ക്രിക്കറ്റിന്റെ അംബാസിഡര്‍മാരാണെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

പരസ്ത്രീ ബന്ധം; മാപ്പ് പറഞ്ഞ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം