
News Now
ഇന്ത്യന് ടീമിനൊപ്പം ചേരാതെ സൈന്യത്തില് സേവനമനുഷ്ഠിക്കാന് ധോനിയെടുത്ത തീരുമാനത്തിന് വലിയ കയ്യടിയാണ് ആരാധകരില് നിന്നും വന്നത്. ജമ്മുകശ്മീരില് സൈന്യത്തിനൊപ്പം ചേര്ന്ന ധോനിയുടെ ചിത്രങ്ങള് പുറത്തു വന്നത് വൈറലായിരുന്നു. ഇപ്പോഴിതാ, സൈനീകര്ക്ക് മുന്പില് ആര്മി യൂണിഫോമിലിരുന്ന് പാട്ട് പാടുന്ന ധോനിയുടെ വീഡിയോയാണ് ആരാധകര്ക്ക് മുന്പിലേക്കെത്തുന്നത്.
ക്ലാസിക് ഹിന്ദി പാട്ടായ മെയിന് പല് ഡോ പല് കാ ഷായര് ഹുന് എന്ന പാട്ടാണ് ധോനി പാടിയത്. വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ധോനിയുടെ ലാളിത്യം നോക്കൂ എന്നാണ് ഇതിലേക്ക് ചൂണ്ടി ആരാധകര് പറയുന്നത്.
How pleasing is this! #MSDhoni pic.twitter.com/0gasXKRZXc
â Rea Dubey (@readubey) August 3, 2019
സൗത്ത് കശ്മീരില് പെട്രോളിങ്, ഗാര്ഡിങ് ഉള്പ്പെടെയുള്ള ജോലികളാണ് രണ്ട് ആഴ്ചത്തെ സൈനീക സേവനത്തില് ധോനി നിറവേറ്റുക. വിന്ഡിസ് പര്യടനത്തിന് ഇല്ലെന്ന് വ്യക്തമാക്കിയാണ് ധോനി സൈനീക സേവനത്തിനായി പോയത്. വിരമിക്കല് അഭ്യൂഹങ്ങള്ക്കും ഇതിലൂടെ ധോനി താത്കാലിക വിരാമമിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




