
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സ് എന്ന നിലയില്‍ ഇന്ത്യയ്ക്ക് താങ്ങായി അജങ്ക്യാ രഹാനെ. രഹാനെയുടെ 18ാം അര്‍ധ സെഞ്ചുറി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയെ രക്ഷിച്ചു.
163 പന്തില്‍ നിന്നും 10 ബൗണ്ടറിയുടെ അകമ്പടിയോടെ രഹാനെ 81 റണ്‍സ് എടുത്തു. മായങ്കും, പൂജാരയും, കോഹ് ലിയും തുടരെ മടങ്ങി സമ്മര്‍ദ്ദത്തിലേക്ക് വീണ ഘട്ടത്തിലാണ് രാഹുലിനൊപ്പം ചേര്‍ന്ന് രഹാനെ കൂട്ടുകെട്ട് തീര്‍ത്തത്. ഇന്ത്യന്‍ സ്കോര്‍ 25 റണ്‍സില്‍ നില്‍ക്കെ ക്രീസില്‍ എത്തിയ രഹാനെ 59ാം ഓവറിലാണ് തിരികെ ക്രീസ് വിട്ടത്.
ഗബ്രിയേലിന്റെ ഡെലിവറിയില്‍ രഹാനെ ബൗള്‍ഡ് ആവുകയായിരുന്നു. 97 പന്തില്‍ നിന്ന് 44 റണ്‍സ് നേടി രാഹുലും, 56 പന്തില്‍ നിന്ന് 32 റണ്‍സ് നേടി വിഹാരിയും ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് കരകയറ്റി. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 41 പന്തില്‍ നിന്ന് 20 റണ്‍സുമായി പന്തും, മൂന്ന് റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍.
റോച്ചിന്റെ പേസ് ആക്രമണമാണ് ഇന്ത്യന്‍ മുന്‍ നിരയെ വീഴ്ത്തിയത്. മായങ്കിനേയും പൂജാരയേയും റോച്ച് മടക്കിയപ്പോള്‍ ഗബ്രിയേല്‍ കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്തി. രാഹുല്‍ മടങ്ങിയതിന് പിന്നാലെ എത്തിയ വിഹാരി രഹാനെയ്ക്കൊപ്പം കൂട്ടുകെട്ട് തീര്‍ത്ത് തുടങ്ങിയപ്പോള്‍ റോച്ച് പ്രഹരവുമായി വീണ്ടുമെത്തി. 17 ഓവര്‍ എറിഞ്ഞ റോച്ചിന്റെ ആദ്യ ദിനത്തില്‍ ആറ് മെയ്ഡനുകളാണ് പിറന്നത്. വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും ഇന്ത്യയെ വരിഞ്ഞു മുറുക്കി ഹോള്‍ഡറും ആക്രമണം അഴിച്ചുവിട്ടു. ഹോള്‍ഡറിന്റെ 15 ഓവറില്‍ ഒന്‍പതും മെയ്ഡനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


