കപ്പോളം കനവുകളുമായാണ് ഫുട്‌ബോളിന്റൈ മിശിഹ ലയണല്‍ മെസ്സിയും കൂട്ടരും ശനിയാഴ്ച കളത്തിലിറങ്ങുന്നത്

Last Updated :20 January 2024, 12:14 am IST

News Now

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പിലെ ആദ്യമത്സരത്തിനായി അര്‍ജന്റീന ഇന്നിറങ്ങും. ഐസ് ലന്‍ഡ് ആണ് എതിരാളികള്‍. കപ്പോളം കനവുകളുമായാണ് ഫുട്‌ബോളിന്റൈ മിശിഹ ലയണല്‍ മെസ്സിയും കൂട്ടരും ശനിയാഴ്ച കളത്തിലിറങ്ങുന്നത്

Story image

ആദ്യകടമ്പ അത്ഭുതടീമായ ഐസ് ലന്‍ഡാണ്. കഴിഞ്ഞ തവണ കൈയത്തും ദൂരത്തെത്തിയ കപ്പ് ഫൈനലില്‍ അധികസമയത്തെ ഗോളിലൂടെ ജര്‍മ്മനിക്ക് അടിയറവെക്കേണ്ടിവന്നതിന്റെ വേദനമായ്ക്കാന്‍ റഷ്യന്‍ മണ്ണില്‍ സാധിക്കുമെന്നാണ് അര്‍ജന്റീനയുടെ പ്രതീക്ഷ. എന്നാല്‍ ഏത് വലിയവനെയും തകര്‍ത്തെറിയാനുള്ള ചങ്കുറപ്പ് സമീപകാലപ്രകടനങ്ങളിലൂടെ സമീപകാലത്തത്ത് ഐസ് ലന്‍ഡ് കാണിച്ചുതന്നിട്ടുണ്ട്.

Story image

ഐസലന്‍ഡ് എതിരാളികളായി എത്തുമ്പോള്‍ അര്‍ജന്റീനയുടെ ആദ്യമത്സരം തീപ്പാറുമെന്നുറപ്പാണ്. മോസ്‌കോയിലെ സ്പാര്‍ട്ടക്ക് സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച വൈകുന്നേരം ആറ്മണിക്കാണ് മത്സരം, ഫ്രാന്‍സ് ആദ്യമത്സരത്തില്‍ കസാനില്‍ ഓസ്‌ട്രേലിയയെ നേരിടും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലാല്‍സലാം മെസ്സി; വിപ്ലവമണ്ണില്‍ അര്‍ജന്റീന ഇന്നിറങ്ങും