
വൈറ്റ് വാഷ് വിന്‍ഡീസ്; ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍
വെസ്റ്റിന്‍ഡീസ് വനിതകള്‍ക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം

ഗയാന: വെസ്റ്റിന്‍ഡീസ് വനിതകള്‍ക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 5-0ത്തിന് ഇന്ത്യന്‍ വനിതാ സംഘം പിടിച്ചെടുക്കുകയായിരുന്നു. ഗയാനയിലെ പ്രോവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന അഞ്ചാം മത്സരത്തില്‍ 61 റണ്‍സിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ ജയം. നേരത്തെ ഏകദിന പരമ്പരയും ഇന്ത്യ നേടിയിരുന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
22 റണ്‍സ് നേടിയ കിഷോണ നൈറ്റാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. അനുജ പാട്ടീല്‍ മൂന്ന് ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. രാധ യാദവ്, പൂനം യാദവ്, പൂജ വസ്ട്രകര്‍, ഹര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
നേരത്തെ, ജമീമ റോഡ്രിഗസ് (56 പന്തില്‍ 50), വേദ കൃഷ്ണമൂര്‍ത്തി (48 പന്തില്‍ പുറത്താകാതെ 57) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഷെഫാലി വര്‍മ (9), സ്മൃതി മന്ധന (7), എന്നിവര്‍ക്ക് തിളങ്ങാനായില്ല. വസ്ട്രകര്‍ (0) പുറത്താകാതെ നിന്നു. വേദ കൃഷ്ണമൂര്ത്തിയാണ് കളിയിലെ താരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം



