
News Now
മലപ്പുറം വണ്ടൂരിൽ മഞ്ഞപ്പിത്ത ബാധ രൂക്ഷം; ഒരാൾ മരിച്ചു, നൂറിലധികം പേർക്ക് രോഗബാധ

'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

"അനുമതി വേണം ബ്രോ..."; റെയില്വേ പാലത്തിന് മുകളിലൂടെ ഡ്രോണ് പറത്തിയ യുവാവിന് ശിക്ഷ സാമൂഹിക സേവനം

കാരശ്ശേരി ബാങ്ക് സെർവർ ഹാക്കിംഗും വ്യാജ അംഗത്വവും; പ്രത്യേക അന്വേഷണ സംഘത്തിന് ശുപാർശ
ലണ്ടന്: കഴിഞ്ഞ സീസണില് അവസാനിപ്പിച്ചിടത്ത് നിന്ന് ലിവര്പൂള് തുടങ്ങി. ഇംഗ്ലീഷ് പ്രീമിയര് ലീഗില് പുതിയ സീസണിന് ലിവര്പൂള് ഗോളടിച്ച് കൂട്ടിത്തന്നെ തുടക്കം ഗംഭീരമാക്കി. മറുപടിയില്ലാത്ത നാല് ഗോളുകള്ക്ക് അവര് വെസ്റ്റ് ഹാം യുനൈറ്റഡിനെ വീഴ്ത്തി. ഇരു പകുതികളിലായി മുഹമ്മദ് സല, സാദിയോ മാനെ, ഡാനിയല് സ്റ്റുറിഡ്ജ് എന്നിവര് നേടിയ ഗോളുകളാണ് ലിവര്പൂളിന് അനായാസ വിജയമൊരുക്കിയത്. സാദിയോ മാനെ ഇരട്ട ഗോളുകള് നേടി.
കളിയുടെ 19ാം മിനുട്ടില് സലയാണ് ഗോളടിക്ക് തുടക്കമിട്ടത്. പിന്നാലെ 45ാം മിനുട്ടില് മാനെ രണ്ടാം ഗോളും നേടി. രണ്ടാം പകുതി തുടങ്ങി 53ാം മിനുട്ടില് മാനെ തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ സ്കോര് മൂന്നിലെത്തിച്ചു. 88ാം മിനുട്ടില് സ്റ്റുറിഡ്ജ് പട്ടിക പൂര്ത്തിയാക്കി.
ഇടവേളയ്ക്ക് ശേഷം പ്രീമിയര് ലീഗ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തിയ മാനുവല് പെല്ലഗ്രിനിക്ക് രണ്ടാം വരവിലെ ആദ്യ പോരാട്ടം നിരാശ സമ്മാനിക്കുന്നതായി. നേരത്തെ മാഞ്ചസ്റ്റര് സിറ്റിയെ പ്രീമിയര് ലീഗ് കിരീടത്തിലേക്ക് നയിച്ചിട്ടുള്ള പെല്ലഗ്രിനി ഈ സീസണിലാണ് വെസ്റ്റ് ഹാമിന്റെ പരിശീലകനായത്.
മറ്റ് മത്സരങ്ങളില് എവര്ട്ടനെ വോള്വ്സ് 2-2ന് സമനിലയില് തളച്ചു. സതാംപ്ടന്- ബേണ്ലി പോരാട്ടം ഗോള്രഹിത സമനില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഇയാളെന്തിനാ ഈ വയസൻ റോളൊക്കെ ചെയ്യുന്നേ ? എന്ന് മമ്മൂട്ടി ചോദിച്ചു; നടനെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോൾ'

