സെഞ്ചുറി നഷ്ടപ്പെട്ടതിലെ കലിപ്പ്; ക്രിസ് ഗെയ്ലിന് ശിക്ഷ
സ്റ്റംപ് ഇളകിയത് കണ്ടതോടെ ഒരു നിമിഷം നിരാശ പ്രകടമാക്കിയ ഗെയ്ല് ബാറ്റ് വലിച്ചെറിഞ്ഞു

അബുദാബി: 99ല്‍ നില്‍ക്കെ പുറത്തായതിന്റെ കലിപ്പ് ബാറ്റ് വലിച്ചെറിഞ്ഞ് തീര്‍ത്ത ക്രിസ് ഗെയ്ലിന് പിഴ. മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴ വിധിച്ചത്.
99ല്‍ നില്‍ക്കെ ആര്‍ച്ചര്‍ ഗെയ്ലിനെ ബൗള്‍ഡ് ആക്കുകയായിരുന്നു. സ്റ്റംപ് ഇളകിയത് കണ്ടതോടെ ഒരു നിമിഷം നിരാശ പ്രകടമാക്കിയ ഗെയ്ല് ബാറ്റ് വലിച്ചെറിഞ്ഞു. എന്നാല്‍ തൊട്ടടുത്ത നിമിഷം നടന്ന് അടുത്ത ആര്‍ച്ചര്‍ക്ക് കൈ കൊടുത്ത് ഗെയ്ല് ആരാധകരുടെ മനം കവരുകയും ചെയ്തു.
ഗെയ്ലിന്റെ കൈകളില്‍ നിന്ന് ബാറ്റ് അബദ്ധത്തില്‍ സ്ലിപ്പ് ആയതാണെന്ന വാദവും ഉയരുന്നുണ്ട്. ലെവല്‍ 1 കുറ്റമാണ് ഗെയ്ലിന് മേല്‍ ചുമത്തിയത്. ഗെയ്ല് കുറ്റം സമ്മതിക്കുകയും ചെയ്തു. കളിയില്‍ 63 പന്തില്‍ നിന്ന് 6 ഫോറും എട്ട് സിക്സും പറത്തി 99 റണ്‍സ് നേടിയാണ് ഗെയ്ല് മടങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
