News Now
Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്
ഉയര്ന്ന മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് പതിപ്പ് നാളെ വിപണിയില് എത്തും

'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി
ന്യൂസിലാന്ഡിനെതിരായ അവസാന ഏകദിനത്തില് ഇന്ത്യന് വനിതകള്ക്ക് ബാറ്റിങ് തകര്ച്ച. 44 ഓവറില് 149 റണ്സിന് ഇന്ത്യന് ടീം ഓള് ഔട്ടായി. 52 റണ്സ് എടുത്ത ദീപ്തി ശര്മ മാത്രമാണ് അല്പ്പമെങ്കിലും പൊരുതിയത്. കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും ടീമിനെ ജയത്തിലേക്ക് എത്തിച്ച സ്മൃതി മന്ദാന ഒരു റണ്സിന് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ഇന്ത്യയ്ക്ക് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വരികയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കീവീസ് പേസര് അന്ന പിറ്റേഴ്സനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലീ തഹുഹുവുമാണ് ഇന്ത്യയെ ചെറിയ സ്കോറില് ഒതുക്കിയത്. ദീപ്തി ശര്മയും ഹര്മന്പ്രീതും തമ്മില് തീര്ത്ത ചെറിയ കൂട്ടുകെട്ടാണ് പുരുഷ ടീം നേരിട്ടത് പോലുള്ള നാണക്കേടില് നിന്നും ഇന്ത്യന് വനിതാ സംഘത്തെ രക്ഷിച്ചത്.
ഹാമില്ട്ടണില് നടന്ന ഇന്ത്യ-ന്യൂസിലാന്ഡ് നാലാം ഏകദിനത്തില് ഇന്ത്യ 92 റണ്സിന് ഓള് ഔട്ടായിരുന്നു. ബോള്ട്ട് നേതൃത്വം നല്കിയ പേസ് ആക്രമണത്തിന് മുന്നില് പിടിച്ചു നില്ക്കുവാനാവാതെ ഇന്ത്യ വീഴുകയായിരുന്നു. വനിതാ ടീം ഹാമില്ട്ടണിലേക്ക് എത്തിയപ്പോഴും സ്ഥിതി മാറിയില്ല. കീവീസ് പേസര്മാര് ആക്രമണത്തിന് മൂര്ച്ഛ കൂട്ടിയപ്പോള് സ്കോര് ബോര്ഡ് 150ന് അടുത്തേക്ക് എത്തിക്കാനെങ്കിലും ഇന്ത്യന് വനിതകള്ക്കായി. ആദ്യ രണ്ട് ഏകദിനങ്ങളില് ആധികാരിക ജയം നേടി ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


