എെലീ​ഗിന്റെ പുതിയ സീസൺ ഈ മാസം 26ന് തുടങ്ങാനിരിക്കേ അവർ പുതിയ പരിശീലന മൈതാനം ഉദ്ഘാടനം ചെയ്തു

Last Updated :20 January 2024, 12:19 am IST

News Now

ഷില്ലോങ് ലജോങിനും എെസ്വാളിനും പിന്നാലെ എെ ലീഗിലെത്തി മികച്ച ഫലങ്ങൾ സൃഷ്ടിച്ച് ശ്രദ്ധ നേടിയ വടക്കുകിഴക്കൻ ടീമാണ് നെരോക്ക എഫ്.സി. മണിപ്പൂരിൽ നിന്നുള്ള നെരോക്ക തങ്ങളുടെ ആദ്യ സീസണിൽ തന്നെ എെ ലീ​ഗിൽ രണ്ടാം സ്ഥാനത്തെത്തി നേട്ടവും സ്വന്തമാക്കിയിരുന്നു. എെലീ​ഗിന്റെ പുതിയ സീസൺ ഈ മാസം 26ന് തുടങ്ങാനിരിക്കേ അവർ പുതിയ പരിശീലന മൈതാനം ഉദ്ഘാടനം ചെയ്തു. 

Story image

തെക്കൻ ഇംഫാലിലെ ലോയിടങ് സാന്റെ ​ഗ്രാമത്തിലാണ് ക്ലബ് പുതിയ ട്രെയ്നിങ് ​ഗ്രൗണ്ട് തുറന്നത്. പ്രകൃതി മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നതാണ് ഈ മൈതാനത്തനെ വ്യത്യസ്തമാക്കുന്നത്. പരിശീലനത്തിനെത്തുന്ന താരങ്ങൾക്ക് സ്വച്ഛമായ അന്തരീക്ഷം ആത്മവിശ്വാസമേകും. പ്രകൃതിയുടെ സ്വാഭാവികത തകർത്താതെ തന്നെയാണ് ​ഗ്രൗണ്ട് തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Story image

ആരാധകരുടെ പ്രിയ ടീമായ നെരോക്കയുടെ ട്രെയിനിങ് കാണാൻ ഫുട്ബോൾ പ്രേമികൾ തടിച്ചുകൂടാറുണ്ട്. ഖുമാൻ ലമ്പക് സ്റ്റേഡിയത്തിൽ ആണ് നെരോക്ക ഐ ലീഗ് മത്സരങ്ങൾ കളിക്കുന്നത്. കൂടുതൽ കാണികളെ ഉൾക്കൊള്ളാൻ സാധിക്കുന്നതാണ് ഖുമാൻ ലമ്പക് സ്റ്റേഡിയം. ഏതാണ്ട് മുപ്പതിനായിരത്തിലധികം കാണികളെ ഉൾക്കൊള്ളാൻ സ്റ്റേഡിയത്തിന് കപ്പാസിറ്റിയുണ്ട്. 

Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോ എന്തൊരു ഭം​ഗി; ഇവിടെ എത്തിയാൽ ആരായാലും പന്ത് തട്ടിപ്പോകും