
എസ്റ്റര്‍ഹുയ്‌സൻ മിന്നി, കിവികളെ തോൽപ്പിച്ച് ടി20 പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
ന്യൂസിലന്‍ഡിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
ക്രൈസ്റ്റ്‌ചർച്ച്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പര 3-2ന് ആണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന അവസാന മത്സരത്തിൽ 33 റണ്‍സിനാണ് കിവികളെ കേശവ് മഹാരാജും സംഘവും പരാജയപ്പെടുത്തിയത്.
ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് ആണ് സ്വന്തമാക്കിയത്. കോണർ എസ്റ്റര്‍ഹുയ്‌സെന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് മികച്ച സ്കോർ കണ്ടെത്താൻ ടീമിന് കഴിഞ്ഞത്. 33 പന്തില്‍ 75 റൺസ് ആണ് താരം അടിച്ചെടുത്തത്. ന്യൂസിലാന്‍ഡിന് വേണ്ടി ബെഞ്ചമിൻ സിയേഴ്സ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിറങ്ങിയ ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ന്യൂസിലന്‍ഡിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 19 പന്തില്‍ 36 റണ്‍സെടുത്ത ബേവണ്‍ ജേക്കബ്‌സാണ് ന്യൂസിലൻഡ് നിരയിലെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാള്‍ഡ് കോട്‌സിയും വിയാന്‍ മള്‍ഡറും ഒട്ടിനിയേൽ ബാർട്ട്മാൻ എന്നിവർ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
South Africa Beat New Zealand by 33 Runs to Clinch T20 Series 3-2.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



