
പറഞ്ഞാല്‍ മതി, പണി ജെമിനി ചെയ്യും; ഗൂഗിള്‍ വര്‍ക്ക്സ്പെയ്സില്‍ പുതിയ എഐ വോയ്സ് ഫീച്ചര്‍
ടൈപ്പ് ചെയ്ത് സമയം കളയുന്നതിന് പകരം വോയ്സ് കമാന്‍ഡുകള്‍ വഴി ജോലികള്‍ എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്

ഗൂഗിള്‍ വര്‍ക്ക്സ്പെയ്സ് ആപ്പുകളായ ജിമെയില്‍, ഗൂഗിള്‍ ഡോക്സ്, കീപ്പ് എന്നിവയിലേക്ക് പുതിയ ജെമിനി എഐ വോയ്സ് ഫീച്ചറുകള്‍ എത്തിച്ചു. ഇനി മുതല്‍ ടൈപ്പ് ചെയ്യുന്നതിന് പകരം സംസാരിച്ചുകൊണ്ട് തന്നെ ഈ ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. എല്ലാ കാര്യങ്ങളും ടൈപ്പ് ചെയ്ത് സമയം കളയുന്നതിന് പകരം വോയ്സ് കമാന്‍ഡുകള്‍ വഴി ജോലികള്‍ എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജിമെയില്‍ ലൈവ്
ഇമെയില്‍ ഇന്‍ബോക്സില്‍ എന്തെങ്കിലും തിരയാന്‍ ഇനി ടൈപ്പ് ചെയ്യേണ്ടതില്ല. ജെമിനിയോട് സംസാരിച്ചുകൊണ്ട് തന്നെ വിവരങ്ങള്‍ കണ്ടെത്താം. ഉദാഹരണത്തിന്, 'എന്റെ ഫ്ളൈറ്റിന്റെ ഗേറ്റ് നമ്പര്‍ എന്താണ്?' എന്നോ 'ഈ ആഴ്ച കുട്ടികളുടെ സ്കൂളില്‍ എന്തൊക്കെ പരിപാടികളാണുള്ളത്?' എന്നോ ചോദിച്ചാല്‍ ജിമെയില്‍ ലൈവ് ഇന്‍ബോക്സ് പരിശോധിച്ച് കൃത്യമായ മറുപടി നല്‍കും.
ഡോക്സ് ലൈവ്
ഡോക്സ് ലൈവിനെ ഗൂഗിള്‍ വിശേഷിപ്പിക്കുന്നത് 'കൈകള്‍ ഉപയോഗിക്കാതെ തന്നെ ഒപ്പമുള്ള ഒരു ചിന്താ പങ്കാളി' എന്നാണ്. നിങ്ങളുടെ മനസ്സിലുള്ള ആശയങ്ങള്‍ എന്താണെന്ന് ജെമിനിയോട് സംസാരിച്ചാല്‍, ആ ആശയങ്ങളെ അടിസ്ഥാനമാക്കി മികച്ചൊരു ഡോക്യുമെന്റ് തയാറാക്കാന്‍ ഇത് സഹായിക്കും. കൂടാതെ ജിമെയില്‍, ഡ്രൈവ്, ചാറ്റ്, വെബ് എന്നിവയില്‍ നിന്നുള്ള പ്രസക്തമായ വിവരങ്ങളും ഇതിനായി ഉപയോഗപ്പെടുത്താം.
കീപ്പ് ലൈവ്
ഗൂഗിള്‍ കീപ്പില്‍ പെട്ടെന്ന് മനസ്സില്‍ വരുന്ന കാര്യങ്ങള്‍ കുറിച്ചിടാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു. മനസ്സിലുള്ളത് എന്താണെന്ന് വെറുതെ സംസാരിച്ചാല്‍ മതി, ജെമിനി അത് കൃത്യമായ നോട്ടുകളോ ലിസ്റ്റുകളോ ആക്കി മാറ്റും.
പുതിയ വോയ്സ് ഫീച്ചറുകള്‍ ഇപ്പോള്‍ ഗൂഗിള്‍ എഐ വരിക്കാര്‍ക്കായി ലഭ്യമായിതുടങ്ങിയിട്ടുണ്ട്. ജിമെയില്‍ ലൈവ്, കീപ്പ് ലൈവ് എന്നിവ പ്ലസ്, പ്രോ, അള്‍ട്രാ വരിക്കാര്‍ക്കും. ഡോക്സ് ലൈവ് പ്രോ, അള്‍ട്രാ വരിക്കാര്‍ക്കുമാണ് ലഭ്യമാക്കിയിരിക്കുന്നത്. ബിസിനസ്സ് ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ഉടന്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Google gives Gmail and Docs new AI features, lets you use them with voice now
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഹൈക്കോടതി വളപ്പില്‍ ഫോട്ടോ, വിഡിയോ, ലൈവ് സ്ട്രീമിങ് നിരോധനം, മാധ്യമ പ്രവര്‍ത്തകര്‍ക്കും ബാധകം

കുറഞ്ഞ നിരക്കില്‍ വോയ്സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം


