ടി20 ലോകകപ്പ്: ഇന്ത്യ - പാക് പോരാട്ടം നാളെ, മഴ കളി മുടക്കുമോ?

India vs Pakistan T20 Clash Tomorrow 7 PM
Edited by :JOICE MON D L
Last Updated :14 ഫെബ്രുവരി 2026, 5:28 pm IST

ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഇന്ത്യ - പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടം നാളെയാണ്. ശ്രീലങ്കയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുന്നത്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരെ കളിക്കില്ലെന്നു ആദ്യം പ്രാഖ്യാപിച്ചെങ്കിലും പിന്നീട് ഐസിസിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പാകിസ്ഥാൻ മത്സരത്തിന് തയ്യാറായത്. ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തിന്റെ മൂല്യമായി ഏകദേശം 2200 കോടി രൂപ ആണ് കണക്കാക്കുന്നത്. തുടർച്ചയായി രണ്ട് മത്സരങ്ങളും ജയിച്ച ശേഷമാണ് ഇരു ടീമുകളും പോരാട്ടത്തിന് എത്തുന്നത്. അത് കൊണ്ട് തന്നെ ഇരു ടീമുകളുടെയും ഒരു മികച്ച പ്രകടനം പ്രതീക്ഷിക്കാം.

News Now

Summary

India vs Pakistan T20 Clash Tomorrow 7 PM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics