മഴക്കാലത്ത് ബജ്ജിയും പേസ്ട്രിയും അത്ര 'സേഫ്' അല്ല

Bajji
BajjiPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :28 മേയ് 2026, 6:58 pm IST
Street Food

Street Food - Pinterest

സ്ട്രീറ്റ് ഫുഡ്

മഴക്കാലത്ത് സ്ട്രീറ്റ് ഫുഡ് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇതിൽ ബാക്ടീരിയയും മലിനജലവും കലരാനുള്ള സാധ്യത കൂടുതലാണ്. ഇത് വയറിളക്കം, ഭക്ഷ്യവിഷബാധ എന്നിവ ഉണ്ടാക്കാം.

Onion Pakkoda

Onion Pakkoda - Pinterest

ഡീപ്പ് ഫ്രൈ ചെയ്ത ഭക്ഷണം

ബജ്ജി, പകോഡ, ഫ്രൈഡ് ചിക്കൻ പോലെ ഡീപ്പ് ഫ്രൈ ചെയ്ത വിഭവങ്ങൾ ദഹനപ്രശ്നങ്ങളും അസിഡിറ്റിയും ഉണ്ടാക്കാം. മഴക്കാലത്ത് ദഹനശേഷി കുറവായതിനാൽ കൂടുതൽ വഷളാകും.

Fish

Fish - Pinterest

കടൽഭക്ഷണങ്ങൾ

മഴക്കാലം പല മത്സ്യങ്ങളുടെയും പ്രജനനകാലമാണ്. ഈ സമയത്ത് ലഭിക്കുന്ന കടൽഭക്ഷണങ്ങളിൽ അണുബാധയ്ക്കും പെട്ടെന്ന് കേടാകാനും സാധ്യത കൂടുതലാണ്.

Spinach

Spinach - Pinterest

ഇലക്കറികൾ

ചീര, മല്ലിയില പോലുള്ള ഇലക്കറികളിൽ മഴക്കാലത്ത് ചെറുകീടങ്ങളും മണ്ണും ബാക്ടീരിയയും കൂടുതലായി കാണാം. നന്നായി വൃത്തിയാത്തെ ഉപയോ​ഗിക്കുന്നത് വയറുസംബന്ധമായ രോഗങ്ങൾ ഉണ്ടാകാം.

Raw Salad

Raw Salad - Pinterest

റോ സലാഡുകൾ

മഴക്കാലത്ത് വേവിക്കാത്ത ഭക്ഷണം കഴിക്കുന്നത് ആരോ​ഗ്യത്തെ ബാധിക്കാം. റോ ആയുള്ള സാലഡുകൾ കഴിക്കുമ്പോൾ സൂക്ഷിക്കണം.

Old food

Old food - Pinterest

പഴകിയ ഭക്ഷണം

ഫ്രി‍ഡ്ജിൽ വെച്ച ഭക്ഷണം പൊതുവെ സുരക്ഷിതമാണെന്ന് കരുതാറുണ്ടെങ്കിലും, മഴക്കാലത്ത് ഭക്ഷണം പെട്ടെന്ന് കേടാകാനുള്ള സാധ്യതയുണ്ട്. പഴയ ഭക്ഷണം ചൂടാക്കി കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം.

pastry

pastry - Pinterest

അധികം മധുരമുള്ള ഭക്ഷണങ്ങൾ

കേക്ക്, പേസ്ട്രി, മിഠായി പോലുള്ളവ ശരീരത്തിലെ ഊർജം കുറയ്ക്കുകയും പ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യാം.

Soda in monsoon

Soda in monsoon - Pinterest

കാർബണേറ്റഡ് ഡ്രിങ്ക്സ്

സോഡ, കൂൾ ഡ്രിങ്ക്സ് എന്നിവ ദഹനപ്രശ്നങ്ങൾ വർധിപ്പിക്കാം. മഴക്കാലത്ത് ശരീരം ഹൈഡ്രേറ്റഡ് ആക്കാൻ ചൂടുവെള്ളമോ ഹെർബൽ ഡ്രിങ്ക്സോ നല്ലതാണ്.

samakalika malayalam

samakalika malayalam - File

News Now