ബാംഗ്ലൂരിൽ നിന്നും കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന ഐലൻഡ് എക്സ്പ്രസ് ആണ് കൊല്ലത്തിനടുത്ത് പെരുമൺ പാലത്തിൽ നിന്നും അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത്.ട്രെയിൻഎഞ്ചിൻ പാലം കടന്ന ശേഷമുള്ള 14 ബോഗികളാണ് കായലിലേക്ക് മറിഞ്ഞത്.അപകടത്തിൽ യാത്രക്കാരും രക്ഷാപ്രവർത്തകരുമടക്കം 105 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്.നൂറുകണക്കിന് ആളുകൾ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളായി.രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് അഷ്ടമുടിക്കായലിൽ പെരുമൺ ഭാഗത്ത് മത്സ്യബന്ധനം നടത്തിക്കൊണ്ടിരുന്ന തൊഴിലാളികളാണ്.ദുരന്തത്തിനു കാരണം ചുഴലിക്കാറ്റ് (ടൊർണാഡോ) ആണെന്ന് റെയിൽവേ പറയുന്നു.2013 ൽ, ദുരന്ത കാരണം വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തേവള്ളി സ്വദേശിയായ അഭിഭാഷകൻ കോടതിയെ സമീപിച്ചു.കോടതി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആ അന്വേഷണവും എങ്ങും എത്തിയില്ല