അനന്ത് അംബാനിയുടേയും രാധിക മർച്ചന്റിന്റേയും സംഗീത് ചടങ്ങ് താരസമ്പന്നമായിരുന്നു. ബോളിവുഡ് താരങ്ങൾ ഉൾപ്പടെ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്..കറുത്ത ലെഹങ്ക അണിഞ്ഞാണ് ആലിയ ചടങ്ങിന് എത്തിയത്. ബ്ലാക്ക് ഗോള്‍ഡ് സീക്വന്‍സ് വര്‍ക്കിലുള്ള ലെഹങ്കയില്‍ അതിമനോഹരിയായിരുന്നു താരം..കറുത്ത ഷെര്‍വാണി ധരിച്ചാണ് രണ്‍ബീര്‍ കപൂറും എത്തിയത്..ബ്ലാക് പാന്റിനും ഷര്‍ട്ടിനുമൊപ്പം ബ്ലാക് ബ്ലേസറില്‍ സ്റ്റൈലിഷായിട്ടായിരുന്നു സല്മാന് ഖാന്റെ എന്‍ട്രി.ഗോള്‍ഡന്‍ ലെഹങ്കയായിരുന്നു സാറ അലി ഖാന്റെ വേഷം. ഫുള്‍ കൈ വരുന്ന ബ്ലൗസാണ് ലെഹങ്കയെ മനോഹരമാക്കിയത്..ഷിമ്മറി സീക്വൻസ് ലെഹങ്കയിൽ അതിമനോഹരിയായിരുന്നു അനന്യ..ക്രീം നിറത്തിലുള്ള ഫ്ളോറല്‍ ലഹങ്കയിലാണ് വിദ്യ ബാലന് എത്തിയത്..കടുംപച്ച നിറത്തിലുള്ള ഫ്രണ്ട് സ്ലിറ്റ് ഡ്രെസ്സിലാണ് ജെനീലിയ എത്തിയത്. ക്രീം നിറത്തിലുള്ള ഷെര്‍വാണിയാണ് റിതേഷ് ദേശ്മുഖ് അണിഞ്ഞത്..മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോനിയും ഭാര്യ സാക്ഷിയും സ്റ്റൈലിഷായാണ് ചടങ്ങിനെത്തിയത്. ക്രീം ലെഹങ്കയായിരുന്നു സാക്ഷിയോട് വേഷം. ഇതിനോട് ചേരുന്ന കുർത്തയാണ് ധോനി ധരിച്ചത്..ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ് ഭാര്യ ദേവിഷ ഷെട്ടിക്കൊപ്പമാണ് എത്തിയത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates