
ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി
പുറത്താക്കൽ നടപടി ഉടൻ പ്രാബല്യത്തിൽ വന്നതായി ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ഡി പണ്ഡിറ്റ് ഉത്തരവിൽ വ്യക്തമാക്കി

ന്യൂഡൽഹി: ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് പ്രൊഫസറും, കോൺഗ്രസ് എംപിയുമായ അങ്ഗോംച ബിമോൽ അകോയിജാമിനെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നും പിരിച്ചു വിട്ടു. സർവകലാശാലയുടെ ആഭ്യന്തര സമിതിയുടെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. പുറത്താക്കൽ നടപടി ഉടൻ പ്രാബല്യത്തിൽ വന്നതായി ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ഡി പണ്ഡിറ്റ് ഉത്തരവിൽ വ്യക്തമാക്കി.
അങ്ഗോംച ബിമോൽ അകോയിജാമിനെതിരെ 11 വിദ്യാർത്ഥിനികളാണ് ലൈംഗിക പീഡന പരാതി നൽകിയത്. വിദ്യാർത്ഥിനികളുടെ പരാതിയിൽ നടപടി ആവശ്യപ്പെട്ട് എബിവിപിയാണ് ആദ്യം രംഗത്തെത്തിയത്. നാലു മാസം മുൻപ് കോളജിലെ ആഭ്യന്തര സമിതിക്ക് പരാതി സമർപ്പിച്ചെങ്കിലും നടപടി വൈകുന്നതിൽ എബിവിപി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.
ഇന്നർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് അങ്ഗോംച ബിമോൽ അകോയിജാം. ആഭ്യന്തര സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പ്രൊഫസർ അങ്ഗോംചയ്ക്കെതിരെ കർശന ശിക്ഷയാണ് ശുപാർശ ചെയ്തിരുന്നത്. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചും ലഭ്യമായ എല്ലാ വസ്തുതകളും പരിശോധിച്ചാണ് അങ്ഗോംചയെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് വൈസ് ചാൻസലർ ഉത്തരവിൽ പറയുന്നു.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
Congress MP sacked by JNU over sexual harassment charges
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




