ഓഫീസിലെ വസ്ത്രധാരണം എല്ലായ്പ്പോഴും കടുത്ത ഫോർമൽ ആയിരിക്കണമെന്നില്ല. കംഫർട്ടും പ്രൊഫഷണൽ ലുക്കും ഒരുപോലെ നിലനിർത്തുന്ന സ്മാർട്ട് കാഷ്വൽ വസ്ത്രങ്ങളാണ് ഇപ്പോൾ പല ഓഫീസ് സാഹചര്യങ്ങളിലും തിരഞ്ഞെടുക്കുന്നത്. കുറച്ച് അടിസ്ഥാന വസ്ത്രങ്ങൾ ശരിയായി കൂട്ടിച്ചേർത്താൽ ദിവസവും പുതിയ ലുക്ക് പരീക്ഷിക്കാനും സാധിക്കും..ഒരു നല്ല ഫിറ്റുള്ള ബ്ലേസർ ഓഫീസിലെ കാഷ്വൽ ലുക്കിനെ പെട്ടെന്ന് തന്നെ കൂടുതൽ പോളിഷ്ഡാക്കാം. കറുപ്പ്, ക്രീം, ബ്രൗൺ തുടങ്ങിയ ന്യൂട്രൽ നിറങ്ങളിലുള്ള ബ്ലേസറുകൾ പല വസ്ത്രങ്ങൾക്കൊപ്പവും ധരിക്കാം..ഒരു മുഴുവൻ ഔട്ട് ഫിറ്റ് തിരഞ്ഞെടുക്കാൻ അധികം സമയം ചെലവഴിക്കേണ്ടതില്ല എന്നതാണ് ഓഫീസ് ഡ്രസ്സുകളുടെ പ്രത്യേകത. എന്നാൽ വളരെ കാഷ്വലായ ഡിസൈനുകൾക്ക് പകരം സ്ട്രക്ചേർഡും നീറ്റുമായ മോഡലുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്..വെള്ള, ക്രീം, ലൈറ്റ് ബ്ലൂ, മറ്റ് ന്യൂട്രൽ ഷെയിഡുകൾ എന്നിവയിലുള്ള വെൽ ഫിറ്റഡ് ഷർട്ട് ഓഫീസിന് അനുയോജ്യമാണ്. ഒരേ ഷർട്ട് തന്നെ ട്രൗസേഴ്സ്, സ്കേർട്ട്സ്, ബ്ലേസർ എന്നിവയ്ക്കൊപ്പം വ്യത്യസ്ത രീതിയിൽ സ്റ്റൈൽ ചെയ്യാം..വസ്ത്രത്തോടൊപ്പം ബാഗും ലുക്കിന്റെ ഭാഗമാണ്. ന്യൂട്രൽ ഷെയിഡിലുള്ള ടോട്ട് അല്ലെങ്കിൽ സ്ട്രക്ചേഴ്ഡ് ഹാൻഡ് ബാഗ് ദിവസവും ഉപയോഗിക്കാൻ പ്രായോഗികമാണ്. ലാപ്ടോപ്പും മറ്റ് ഓഫീസ് സാധനങ്ങളും കൊണ്ടുപോകേണ്ടവർക്ക് വലുപ്പവും ഉപയോഗ സൗകര്യവും പരിഗണിക്കാം..ബാലെ ഫ്ലാറ്റ്സ്, കിറ്റൻ ഹീൽസ്, സ്ട്രാപ്പുള്ള സാൻഡലുകൾ തുടങ്ങിയവ സ്മാർട്ട് കാഷ്വൽ ഔട്ട്ഫിറ്റിനൊപ്പം ചേർക്കാം. ന്യൂട്രൽ അല്ലെങ്കിൽ സോളിഡ് കളേഴ്സ് തിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates