കളങ്കാവലിന് ശേഷം ജിതിന്‍ കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്

ജയസൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേഷകശ്രദ്ധ പിടിച്ചു പറ്റിയതാണ്

Mayan
Mayan
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :5 ഒക്ടോബർ 2026, 11:38 am IST

ജയസൂര്യയുടെ ഫാന്റെസി-തില്ലര്‍ ചിത്രം മായന്റെ ചിത്രീകരണം പൂര്‍ത്തിയായി. കളങ്കാവില്‍ എന്ന ചിത്രത്തിനു ശേഷം ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് മൂണിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ ആണ് നിര്‍മ്മിക്കുന്നതു. ഓര്‍ഡിനറി, അനാര്‍ക്കലി എന്നീ ചിത്രങ്ങള്‍ക്കു ശേഷം രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മായന്‍ .

അയര്‍ലന്റ്, ഡെന്‍മാര്‍ക്ക്, കുട്ടിക്കാനം, വാഗമണ്‍, ഈരറ്റുപേട്ട, ഭാഗങ്ങളിലായിട്ടാണ് ,ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരി ക്കുന്നത്. ഡിസംബര്‍ മൂന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. ചിരിച്ച മുഖവുമായി നിഗൂഢതയുടെ ഭാരം പേറുന്ന ജയസൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേഷകശ്രദ്ധ പിടിച്ചു പറ്റിയതാണ്. കത്തനാറിനു ശേഷം മനസ്സുകൊണ്ടും ശരീരം കൊണ്ടും ഏറെ പരിശ്രമം നടത്തിയാണ് മായനെ അവതരിപ്പിക്കുന്നതെന്ന് ജയസൂര്യ പറഞ്ഞിരുന്നു.

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധയകന്‍ ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കോഡയറക്ടര്‍- ശ്രീഖില്‍ ശ്രീനിവാസ്. വിജയ് ബാബു, നൈല ഉഷ, അര്‍ഷ ബൈജു, ജിബിന്‍ ഗോപിനാഥ്, മുബിന്‍ എം. റാഫി, വൈഷ്ണവി, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം-ഫൈസല്‍ അലി . എഡിറ്റിംഗ്- പ്രവീണ്‍ കുമാര്‍. എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- രോഹിത് . ആര്‍ .നായര്‍. കലാ സംവിധാനം- സുനില്‍ ദാസ്. മേക്കപ്പ് - അമല്‍ ചന്ദന്‍. കോസ്റ്റ്യും ഡിസൈന്‍- സമീരാ സനീഷ്. സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- വി ബോസ്. പ്രൊഡക്ഷന്‍ മാനേജര്‍ - പീറ്റര്‍ അര്‍ത്തുങ്കല്‍. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് എബി ബെന്നി, കിരണ്‍ കാന്ത്. കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍. പിആർഒ: വാഴൂര്‍ ജോസ്.

News Now

Summary

Jayasurya starrer Mayan shooting completed. Film to reach theatres on December 3rd.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics