മദ്യപാനം, പുകവലി, മധുരമുള്ള ഭക്ഷണങ്ങള്‍, മധുരപാനീയങ്ങള്‍ തുടങ്ങിയവ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ എന്നിവ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കും..രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്..ഡ്രൈ ഫ്രൂട്സ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പക്ഷേ, ഉണങ്ങിയ പഴങ്ങളില്‍ പഞ്ചസാരയും അന്നജവും ഉള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല. ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിവ പഞ്ചസാരയുടെ അളവ് കൂട്ടും..കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം ഒഴിവാക്കണം..സോഡ, പഴച്ചാറുകള്‍, ഊര്‍ജപാനീയങ്ങള്‍, മധുരം ചേര്‍ത്ത ചായകള്‍ എന്നിവ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കും.വൈറ്റ് ബ്രഡ്, പാസ്ത, റിഫൈന്‍ ചെയ്ത സെറീയലുകള്‍ എന്നിവ നല്ലതല്ല.ഉരുളക്കിഴങ്ങ് ചിപ്സ്, ക്രാക്കേഴ്സ്, വറുത്ത നട്സ് തുടങ്ങിയ പൂര്‍ണമായും ഒഴിവാക്കുക. കുക്കീസ് പേസ്ട്രി എന്നിവയിലും കൂടിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates