അൽപം കായ്പേറിയ രുചിയാണെങ്കിലും ഡാർക്ക് ചോക്ലേറ്റ് ഇഷ്ടമല്ലാത്ത ആളുകൾ കുറവാണ്..സവിശേഷമായ ഗുണങ്ങളുടെയും പോഷകങ്ങളുടെ കലവറയാണ് ഡാർക്ക് ചോക്ലേറ്റ്.ആരോഗ്യ വിദഗ്ദർ പറയുന്നത് സ്ത്രീകൾ ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നതിലുടെ അവരുടെ ശാരീരികഹോർമോൺ, മാനസിക ആരോഗ്യത്തിന് നല്ലതാണ് എന്നാണ്..ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലുടെ സ്ത്രീകളുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..70 ശതമാനം കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് സ്ത്രീകൾക്ക് ആവശ്യമായ ധാതുക്കളും നൽകുന്നു..ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയ ചെമ്പും മഗ്നീഷ്യവും ഗർഭാശയ പേശികളെ അയവുവരുത്താൻ സഹായിക്കുന്നു..ആർത്തവ സമയത്ത് നമ്മുടെ ശരീരത്തിലേ അയൺ ആംശങ്ങൾ കുറയുന്നു. ഇതിലുടെ ക്ഷീണവും ഉണ്ടാക്കുന്നു. ഡാർക്ക് ചോക്ലേറ്റിൽ രണ്ട് മില്ലിഗ്രാം അയൺ ഉള്ളത്. അതുകൊണ്ട് തന്നെ ഇവ ആർത്തവ വേദന കുറയ്ക്കുന്നു..പഠനങ്ങൾ പ്രകാരം രണ്ടാഴ്ചത്തേക്ക് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലുടെ സ്ത്രീകളുടെ സമ്മർദ്ദവും സ്ട്രെസ് ഹോർമോണും കുറയുന്നുവെന്നാണ്..ചോക്ലേറ്റ് കഴിക്കുമ്പോൾ അവ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതിന്റെ ഫലമായിട്ട് എൻഡോർഫിനുകൾ, സെറോടോണിൻ, ഡോപാമൈൻ എന്നീ ഹോർമോണുകളെ പുറത്തവിടുന്നു..ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിന്റ് ചർമത്തിന്റെ തിളക്കം കൂട്ടുകയും അകാല വാർദ്ധക്യത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates