ചെണ്ടമേളങ്ങളില്‍ ഏറ്റവും ഹൃദ്യമായതും പ്രധാനമായതും പഞ്ചാരിമേളമാണ്. ഏറ്റവും ശാസ്ത്രീയമായതും കാതിനിമ്പമുള്ളതുമാണ് പഞ്ചാരി.പഞ്ചാരിമേളം ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് മാത്രമേ നടത്തൂ എന്നതാണ് പ്രത്യേകത..ചെണ്ടമേളത്തിന്റെ എല്ലാ സവിശേഷതകളും ഗാംഭീര്യവും പഞ്ചാരി മേളത്തില്‍ ഒത്തിണങ്ങിയിരിക്കുന്നു..പഞ്ചാരിമേളത്തില്‍ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍ ചെണ്ട, കുഴല്‍, ഇലത്താളം, കൊമ്പ് എന്നിവയാണ്. പഞ്ചാരി അഞ്ച് കാലം കൊട്ടാന്‍ പാകത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്..പഞ്ചാരിമേളം രണ്ടു രീതിയില്‍ അവതരിപ്പിച്ചു കാണുന്നുണ്ട്. വലതു കൈയില്‍ കോലും ഇടതു കൈയ്യും ഉപയോഗിച്ചാണ് കൂടുതലായും മേളം അവതരിപ്പിക്കുന്നതെങ്കിലും രണ്ടു കൈയിലും കോല് ഉപയോഗിച്ചുമുള്ള മേള അവതരണരീതിയുമുണ്ട്..കൂടുതല്‍ നേരം കൊട്ടാനുള്ള സൗകര്യവും കൂടുതല്‍ വൈവിദ്ധ്യവും ആവിഷ്കരിക്കാനുള്ള അവസരവും പഞ്ചാരി മേളത്തില്‍ ധാരാളമുണ്ട്..കണക്കിനും ചിട്ടയിലും സംവിധാനത്തിലും പ്രയോഗ രീതിയിലുമെല്ലാം പഞ്ചാരിമേളം മറ്റ് ചെണ്ടമേളങ്ങളേക്കാള് മികച്ചതും മാതൃകയായി നില്‍ക്കുന്നതുമാണ്. പഞ്ചാരി കാലമിട്ട് കൊട്ടാറായ ഒരാള്‍ക്ക് മറ്റ് മേളങ്ങളെല്ലാം എളുപ്പമായിരിക്കും..കേരളത്തിന്റെ തനതായ ചെണ്ടമേളമാണ് പാണ്ടി. ചെണ്ട, ഇലത്താളം, കൊമ്പ്, കുറുംകുഴല്‍ എന്നിവയാണിതിലെ വാദ്യങ്ങള്‍. എല്ലാ മേളങ്ങളിലും വെച്ച് ഏറ്റവും പുരാതനമാണ് പാണ്ടിമേളം എന്നു കരുതുന്നവരുണ്ട്..പാണ്ടി മേളത്തിന് അല്‍പ്പമൊരു അസുരവാദ്യ ഛായയും ഉണ്ട്. പാണ്ടിമേളം ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്താണ് നടത്താറുള്ളത്..തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളം ഏറ്റവും പ്രശസ്തമായ പാണ്ടിമേളമാണ്. ഈ മേളം പതിവിനു വിപരീതമായി വടക്കുന്നാഥക്ഷേത്രത്തിലെ മതില്ക്കെട്ടിനകത്തുവച്ചാണ് നടത്തുന്നത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates