ഇഞ്ചിആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റി-മൈക്രബിയല് ഗുണങ്ങളാല്‍ സമ്പന്നമായ ഇഞ്ചി അലര്‍ജി മൂലമുണ്ടാകുന്ന ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. നാസികാദ്വാരം, കണ്ണുകള്‍, തൊണ്ട എന്നിവടങ്ങളിലെ നീര്‍വീക്കം തടയുന്നു..സിട്രസ് പഴങ്ങള്വിറ്റാമിന് സി ധാരാളം അടങ്ങിയ സിട്രസ് പഴങ്ങള്‍ക്ക് മൂക്കൊലിപ്പ്, തലവേദന, ജലദോഷം പോലുള്ള സീസണല്‍ അലര്‍ജിയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെ ഒഴിവാക്കാന്‍ ആകും. ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിവയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്..മഞ്ഞള്മഞ്ഞളിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി-ഓക്സിഡന്ഡ് ഗുണങ്ങള്‍ വീക്കം പ്രതിരോധിക്കുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ സീസണല്‍ അലര്‍ജി ലക്ഷണങ്ങള്‍ കുറയ്ക്കുന്നു..ഉള്ളിചുവന്ന ഉള്ളി ക്വെര്‍സെറ്റിന്റെ മികച്ച പ്രകൃതിദത്ത ഉറവിടമാണ്. ഇത് സീസണല്‍ അലര്‍ജിയില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. കൂടാതെ ഉള്ളിയില്‍ പ്രോബയോട്ടിക് ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുന്നു..തക്കാളിസീസണല് അലര്‍ജി കാരണമുണ്ടാകുന്ന ലക്ഷണങ്ങള്‍ അകറ്റാന്‍ തക്കാളിയില്‍ അടങ്ങിയ ആന്റി-ഓക്സിഡന്റായ ലൈക്കൊപീനും വിറ്റാമിന്‍ സിയും സഹായിക്കും. ഇത് ജലദോഷം മൂക്കൊലിപ്പ് തുടങ്ങിയ സീസണല്‍ അലര്‍ജി ലക്ഷണങ്ങളില്‍ നിന്ന് ശമനം നല്‍കും..വെളുത്തുള്ളിപ്രകൃതിദത്ത ആന്റി-ബയോട്ടിക്, ആന്റി-വൈറല്‍ ഏജന്റ് ആണ് വെളുത്തുള്ളി. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനൊപ്പം ജലദോഷം, അണുബാധ എന്നിവയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു..തൈര്പ്രോബയോട്ടിക് ഗുണങ്ങള്‍ കൊണ്ട് സമ്പന്നമായ തൈര് ഉദരാരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു..പാവയ്ക്കകയ്പ്പാണെങ്കിലും മഴക്കാലത്ത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും അലര്‍ജികളില്‍ നിന്ന് സംരക്ഷിക്കാനും പാവയ്ക്ക സഹായിക്കും. ഇവയില്‍ ആന്റി-മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരുടെ അളവു നിയന്ത്രിക്കാനും ഇത് ഗുണകരമാണ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates