രുചി പകരാന് മാത്രമല്ല, ആരോഗ്യഗുണങ്ങളിലും വെളുത്തുള്ളി മുൻപന്തിയിലാണ്..എല്ലാ അടുക്കളയിലെയും സ്ഥിരം സാന്നിധ്യമാണ് വെളുത്തുള്ളിയെങ്കിലും കുറേ കാലം കേടുകൂടാതെ ഇതെങ്ങനെ സ്റ്റോർ ചെയ്യാം എന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്..കുറച്ചു ദിവസം കഴിയുമ്പോൾ തന്നെ വെളുത്തുള്ളി മുളയ്ക്കാന് തുടങ്ങുമെന്നാണ് എല്ലാവരും പരാതി..ചില പൊടിക്കൈകൾ ചെയ്താൽ വെളുത്തുള്ളി കൂടുതല് കാലം കേടുവരാതെ സൂക്ഷിക്കാനാകും.ഫ്രിഡ്ജിൽ സൂക്ഷിക്കല്ലേവെളുത്തുള്ളി തണുത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുന്നത് പെട്ടന്ന് മുള വരാൻ സാധ്യതയുണ്ട്. മുളച്ച് പോകാതിരിക്കാന് ഡ്രൈ ആയിട്ടുള്ള ഇടത്ത് വയ്ക്കാം. ഇത് അത്യാവശ്യം കാറ്റും വെളിച്ചവുമൊക്കെ കേറുന്ന സ്ഥലമായിരിക്കണം.അതേസമയം വെളുത്തുള്ളി പേസ്റ്റുണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതാണ്..അല്ലികളായി അടര്ത്തുകവെളുത്തുള്ളി അതുപോലെ തന്നെ സൂക്ഷിക്കാതെ ഓരോ അല്ലികളായി അടര്ത്തിയിടണം. ഇങ്ങനെ ചെയ്യുന്നത് വെളുത്തുള്ളി ദീര്ഘകാലം കേടുകൂടാതെയിരിക്കാൻ സഹായിക്കും..പ്ലാസ്റ്റിക് പാത്രംപ്ലാസ്റ്റിക് പാത്രങ്ങളിൽ വെളുത്തുള്ളി സൂക്ഷിച്ചാല് അത് മുളച്ചുപോകും. പേപ്പറില് പൊതിഞ്ഞോ അല്ലെങ്കില് തുണികൊണ്ടുള്ള കവറിലിട്ടോ വേണം വെളുത്തുള്ളി എപ്പോഴും സൂക്ഷിക്കാന്..വെവ്വേറെ സൂക്ഷിക്കാംസവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയ്ക്കൊപ്പം വെളുത്തുള്ളി സൂക്ഷിക്കരുത്. ഇവയില് ഏതെങ്കിലുമൊന്ന് മുളച്ചാല് അതില് നിന്ന് പുറത്തുവരുന്ന ഗ്യാസ് മൂലം മറ്റുള്ളവയും മുളയ്ക്കാന് തുടങ്ങും.