നിറങ്ങളുടെ ഉത്സവമായ ഹോളി ഇഷ്ടപ്പെടാത്തവര് ആരുമുണ്ടാവില്ല..അതേസമയം ചര്മത്തിലും മുടിയിലും ഹോളി നിറങ്ങള് നാശമുണ്ടാക്കുമെന്ന വസ്തുതയും നിസാരമായി കാണരുത്..ഹോളി ആഘോഷിച്ചു കഴിഞ്ഞാല് നിറങ്ങള് പൂര്ണമായും ശരീരത്തില് നീക്കം ചെയ്യണം.വീട്ടിലെത്തിയാലും ഉടന് തന്നെ ഈ കളറുകള് നീക്കം ചെയ്യണം..ഒരു പാത്രത്തില് തൈര് എടുത്ത് രണ്ട് ടേബിള് സ്പൂണ് നാരങ്ങ നീര് ചേര്ത്ത് നിറമുള്ള സ്ഥലങ്ങളില് പുരട്ടുക.അതിന് ശേഷം വെള്ളത്തില് കഴുകിയ ശേഷം കുറച്ച് മോയിസ്ചറൈസര് പുരട്ടുക.നിറം മാറ്റാന് സാധാരണ വെള്ളത്തില് അല്ലെങ്കില് ഇളം ചൂടുള്ള വെള്ളത്തില് കുളിക്കണം.റോസ് വാട്ടറില് കടലമാവ്, ബദാം ഓയില്, മില്ക് ക്രീം എന്നിവ മിക്സ് ചെയ്യുക. ഇത് കട്ടിയുള്ള പേസ്റ്റാക്കി കളര് ഉള്ള സ്ഥലങ്ങളില് പുരട്ടണം..റോസ് വാട്ടറില് കടലമാവ്, ബദാം ഓയില്, മില്ക് ക്രീം എന്നിവ മിക്സ് ചെയ്യുക. ഇത് കട്ടിയുള്ള പേസ്റ്റാക്കി കളര് ഉള്ള സ്ഥലങ്ങളില് പുരട്ടണം..ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖത്ത് നിന്ന് നിറങ്ങള് കഴുകി കളയാം..തുടര്ന്ന് ഉപ്പ്, ഗ്ലിസറിന്, കുറച്ച് അരോമ ഓയില് എന്നിവയുടെ മിശ്രിതം പുരട്ടണം.ഈ മിശ്രിതം ആന്റി ബാക്ടീരിയല് ആന്റ് ആന്റി ഫംഗല് ഗുണങ്ങള് ചേര്ന്നതാണ്..മുഖം കഴുകാന് സോപ്പിന് പകരം ഫേഷ്യല് ക്ലെന്സര് അല്ലെങ്കില് ബേബി ഓയില് ഉപയോഗിക്കണം. ഹോളിക്ക് മുമ്പും ശേഷവും ഒരാഴ്ച ബ്ലീച്ചിങ്, വാക്സിങ് അല്ലെങ്കില് ഫേഷ്യല് എന്നിവ കര്ശനമായി ഒഴിവാക്കണം