ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ ജിം അംഗത്വമോ പ്രത്യേക ഉപകരണങ്ങളോ ഒന്നും ആവശ്യമില്ല..ദിവസവും കുറച്ച് സമയം പടികൾ കയറുന്ന ശീലം മാത്രം മതി ശരീരത്തിനും മനസ്സിനും നിരവധി ഗുണങ്ങൾ ലഭിക്കാൻ..ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കലോറി കത്തിക്കാനും പേശികളുടെ ശക്തി വർധിപ്പിക്കാനും ഇത് സഹായിക്കും..പടികൾ കയറുന്ന ശീലം എന്തെല്ലാം ആരോഗ്യഗുണങ്ങൾ നൽകും എന്ന് നോക്കാം..ഹൃദയാരോഗ്യം മെച്ചപ്പെടുത്തുംപടികള് കയറുന്ന ശീലം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഇത് മികച്ച കാര്‍ഡിയോവസ്കുലാര്‍ വ്യായാമമാണ്. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ സാധ്യതകള്‍ കുറയ്ക്കുന്നു..പേശികളുടെ ബലംപടികള് കയറുന്നത് പതിവാക്കുന്നത് കാലുകളുടെ പേശിബലം വര്‍ധിപ്പിക്കും..കലോറി കത്തിക്കുംപടികള് കയറുന്നത് ശരീരത്തിലെ അമിതമായ കലോറി കത്തിക്കാന്‍ സഹായിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും..എല്ലുകളുടെ ബലംപടികള് കയറുന്ന ശീലം നിങ്ങളുടെ എല്ലുകളുടെ ബലം കൂട്ടാന്‍ സഹായിക്കും.മാനസിക സന്തോഷംശാരീരിക പ്രവര്‍ത്തനം എന്‍ഡോര്‍ഫിന്‍സ് ഉല്പാദിപ്പിക്കുകയും ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു..ഊര്ജ്ജംപടികള് കയറുന്നതിന് കോശങ്ങളില്‍ ഓക്സിജന്‍ വിതരണം കൂട്ടും. ഇത് നിങ്ങളെ ഊര്‍ജ്ജസ്വലരായിരിക്കാന്‍ സഹായിക്കുന്നു.