ഫാഷന്‍ ലോകത്ത് "എവര്‍ഗ്രീന്‍" എന്ന പ്രയോഗത്തോട് ഏറ്റവുമധികം ചേര്‍ത്തുനിര്‍ത്താന്‍ കഴിയുന്ന ഒന്നാണ് ജീൻസുകൾ..ഡെനിം ജീന്‍സുകള്‍ ഉപയോഗിച്ച് തുടങ്ങിയ കാലം മുതല്‍ ഇവ അലക്കുന്നതിനെക്കുറിച്ചും സംശയം നിലനില്‍ക്കുന്നുണ്ട്..കൂടുതല്‍ ആളുകളും ജീന്‍സുകള്‍ കഴിവതും അലക്കാതിരിക്കാന്‍ നോക്കുന്നവരാണ്. ഒരിക്കലും ജീന്‍സ് കഴുകാന്‍ ആഗ്രഹിക്കാത്തവര്‍ പോലുമുണ്ട്..എന്നാല്‍ ജീന്‍സ് എത്രനാള്‍ കൂടുമ്പോള്‍ ആണ് അലക്കേണ്ടത് എന്നറിയാമോ?.ജീന്‍സ് എത്ര കുറച്ച് കഴുകുന്നുവോ അത്രയും അവയുടെ ഭംഗി നിലനില്ക്കും എന്നാണ് എക്സപേർട്ടുകൾ പറയുന്നത്. അതിന് കാരണം അവയിലെ ഡെയിംഗ് ടെക്നിക്കുകളാണത്രേ..ജീന്‍സില്‍ പ്രകൃതിദത്ത ത്രെഡുകളും ഒന്നിലധികം ഇന്‍ഡിഗോ ബാത്ത് ഉള്‍പ്പെടുന്ന ഒരു പുരാതന ഡൈയിംഗ് ടെക്നികുകളും ഉപയോഗിച്ചാണ് നിറം നല്‍കുന്നത്..നിറം കൊടുക്കുന്ന പ്രക്രീയയില്‍ നീലം ചായം പുറം പാളിയെ മൂടുന്നു. അതേ സമയം കോര്‍ വെളുത്തതായി തുടരുന്നു.കാലക്രമേണ നീലനാരുകളിലെ നിറം മങ്ങുന്നതുകൊണ്ടാണ് അത് നരച്ചതായി തോന്നുന്നത്..നിറങ്ങളെ ചുറ്റിപ്പറ്റിയുള്ള കാരണങ്ങള്‍ കൊണ്ടും കട്ടിയുള്ള വസ്ത്രമായതുകൊണ്ടും ജീന്‍സ് എപ്പോഴും കഴുകി ഉപയോഗിക്കേണ്ട കാര്യമില്ലെന്ന് പറയുന്നത്..അതേസമയം, ജീന്‍സ് അലക്കുന്നതിന്റെ ഇടവേള ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. അതിന് ഔദ്യോഗിക കണല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates