
'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി
ജന്തർമന്തർ പ്രതിഷേധത്തില്‍ പങ്കെടുത്ത 'ഇന്ത്യ' സഖ്യ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത ഇന്ത്യ മുന്നണി നേതാക്കള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിനും പൊലീസിനും ഒരു മാര്‍ച്ച് തടയാം. കൂടിക്കാഴ്ച നിഷേധിക്കാം. എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ അവര്‍ക്ക് കഴിയില്ല. രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
പാര്‍ലമെന്റിലും തെരുവുകളിലും, ജന്തര്‍ മന്തറിന് സമീപവും നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഉറച്ചുനില്‍ക്കുന്ന 'ഇന്ത്യ' (INDIA) സഖ്യത്തിലെ ഓരോ എംപിയോടും ഞാന്‍ നന്ദി പറയുന്നു. നരേന്ദ്ര മോദി, അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവരെയും ഈ സിസ്റ്റത്തെ മുഴുവനായും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. രാഹുല്‍ഗാന്ധി വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നത് വരെ പോരാട്ടം തുടരും. അല്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ല. ഈ രാജ്യത്തെ ഏറ്റവും പവിത്രമായ ഒന്നിനെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത്. ഞങ്ങളെ തടയാന്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഒന്നും ചെയ്യാനാവില്ല എന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നാളെയും പ്രതിഷേധം തുടരാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ കോണ്‍ഗ്രസ് കരിദിനം ആചരിക്കും. രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം നല്‍കിയിട്ടുണ്ട്. ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, തുടങ്ങിയവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ടു മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചശേഷമാണ് രാഹുല്‍ഗാന്ധിയെ പൊലീസ് വിട്ടയച്ചത്.
News Now
തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

Summary
They can stop a march. But they cannot stop the will of our people: Rahul Gandhi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'ഫെൻസിങ് നീക്കുന്നതിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കും; ആനത്താരകൾ പുനഃസ്ഥാപിക്കുന്നതിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും': വനംമന്ത്രി

എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടിലെ പൊലീസ് പരിശോധന; പ്രതിഷേധ മാര്‍ച്ചിനിടെ പ്രവര്‍ത്തകന്റെ വിരലറ്റു



