ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ഇറച്ചി..പാകം ചെയ്യുന്നതിന് മുമ്പ് ഇറച്ചി നന്നായി കഴുകി വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്..ഇറച്ചി നന്നായി വൃത്തിയാക്കാൻ ഇതാ ചില എളുപ്പവഴികൾ..കൈകൾ കഴുകാംഇറച്ചി കഴുകുന്നതിന് മുമ്പ് കൈകൾ നന്നായി കഴുകാൻ ശ്രദ്ധിക്കണം. വൃത്തിയില്ലാതെ കഴുകുമ്പോൾ കൈകളിലെ അണുക്കൾ ഇറച്ചിയിലേക്ക് പടരാൻ സാധ്യത കൂടുതലാണ്..വിനാഗിരിഇറച്ചിയിലെ അണുക്കളെ ഇല്ലാതാക്കാൻ വിനാഗിരി മതി. വെള്ളത്തിൽ വിനാഗിരി ചേർത്തതിന് ശേഷം അതിലേക്ക് ഒരു നുള്ള് മഞ്ഞളും ഇട്ടുകൊടുക്കാം. ശേഷം ഇതിലേക്ക് ഇറച്ചി മുക്കിവയ്ക്കാം. കുറച്ച് കഴിഞ്ഞ് കഴുകിയെടുക്കാവുന്നതാണ്..നാരങ്ങനീര്ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ നാരങ്ങ നീര് ചേർക്കണം. ശേഷം ഇറച്ചി ഇതിലേക്ക് 5 മിനിറ്റ് മുക്കി വയ്ക്കാം. ശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയെടുത്താൽ മതി..ഉപ്പ് ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ഉപ്പ് കലർത്തണം. ശേഷം അതിലേക്ക് ഇറച്ചി മുക്കിവയ്ക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകിയെടുത്താൽ മതി..ശ്രദ്ധിക്കാംവൃത്തിയുള്ള പാത്രം ഉപയോഗിച്ച് മാത്രമേ ഇറച്ചി കഴുകാൻ പാടുള്ളു. അടുക്കള സ്ലാബിലോ വൃത്തിയില്ലാത്ത പാത്രത്തിലോ ഇറച്ചി കഴുകാൻ പാടില്ല..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates