
എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
എംപിമാരില്‍ നിന്ന് നിവേദനം സ്വീകരിക്കുന്നതിനായി ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനെ അയക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നു

ന്യൂഡല്‍ഹി : ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാത്തതില്‍ വിശദീകരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്. ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് മുന്‍പായി ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൂടിക്കാഴ്ചയ്ക്കായി ഔദ്യോഗികമായി സമയം ചോദിച്ചിരുന്നില്ല. ചില രാഷ്ട്രീയ പാര്ട്ടികള്പ്രത്യേകിച്ച്, ചില പാര്‍ലമെന്റ് അംഗങ്ങള്‍ കമ്മീഷനെ കാണാന്‍ ആഗ്രഹിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
എന്നാല്‍ പ്രതിപക്ഷ എംപിമാരുടെ സംഘം തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് നിവേദനം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ഡല്‍ഹി പൊലീസാണ് വൈകിട്ട് 4 മണിയോടെ തങ്ങളെ അറിയിച്ചതെന്ന് കമ്മിഷന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളോ സഖ്യങ്ങളോ കൂടിക്കാഴ്ചയ്ക്ക് ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ ഔദ്യോഗിക പ്രതിനിധികള്‍ വഴി മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് ചട്ടം. തുടര്‍ന്ന് ഇരുവിഭാഗത്തിനും സൗകര്യപ്രദമായ സമയം നിശ്ചയിക്കുകയാണ് പതിവെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കുന്നു.
പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്ന് ലഭിച്ച കൂടിക്കാഴ്ചാ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് പരിഗണിച്ചുകൊണ്ടിരിക്കെ, 240 എംപിമാരടങ്ങുന്ന സംഘവുമായി പാര്‍ലമെന്റ് ഹൗസ് അനക്സില്‍ വെച്ച് കൂടിക്കാഴ്ച നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഇത്തരം കൂടിക്കാഴ്ചകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്ത് വെച്ചാണ് നടത്തേണ്ടതെന്ന പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാൽ പുറത്ത് കൂടിക്കാഴ്ച സാധ്യമല്ല. അതുകൊണ്ട് എംപിമാരുടെ ഈ ആവശ്യം അസാധാരണവും സ്വീകാര്യവുമല്ലെന്ന് കമ്മീഷന് വിലയിരുത്തി.
തുടര്‍ന്ന് എംപിമാരില്‍ നിന്ന് നിവേദനം സ്വീകരിക്കുന്നതിനായി തങ്ങളുടെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനെ കൂടിക്കാഴ്ചാ സ്ഥലത്തേക്ക് അയക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു. ഇത് മുമ്പുണ്ടായിട്ടില്ലാത്ത ഒരു തീരുമാനമായിരുന്നു. എന്നാല്‍ ഈ നിര്‍ദേശം എംപിമാര്‍ നിരസിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇലക്ഷന് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് എപ്പോള്‍ വേണമെങ്കിലും അഭ്യര്‍ത്ഥന നടത്താവുന്നതാണ്. എന്നാല്‍ കൂടിക്കാഴ്ചയുടെ തീയതിയും സമയവും നിശ്ചയിക്കാന്‍ കമ്മീഷന് അധികാരമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പ്
News Now
ശബരിമലയിൽ 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം, അപേക്ഷാ ഫോം ഇതാ...

11 വർഷമായി ഒന്നാം സ്ഥാനം; ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാല ഇതാണ്
മീരാബെൻ എഴുതിയ കവിത ഒപ്പം നീയുള്ളപ്പോൾ

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Summary
MPs' request violated protocol; no one sought an appointment by 4 PM: Election Commission issues clarification
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ബാലറ്റിലേക്ക് തിരികെ പോകണം; പ്രതിഷേധം ശക്തമാക്കി ഇന്ത്യാ മുന്നണി; ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് മാര്‍ച്ച്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്



