രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള ഈ അതിജീവന പോരാട്ടത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കാളികളാകണമെന്ന് സണ്ണി ജോസഫ് ആഹ്വാനം ചെയ്തു

Rahul Gandhi
രാഹുൽ​ഗാന്ധി പൊലീസ് കസ്റ്റഡിയിൽ Source by : പിടിഐ
Last Updated :6 October 2026, 10:50 pm IST
Guest Author :Jayakumar

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമരം നടത്തിയ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി. നാളെ വൈകീട്ട് സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.

കോടിക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം അകാരണമായി കശാപ്പ് ചെയ്യുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനാധിപത്യവിരുദ്ധ സമീപനങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള ഈ അതിജീവന പോരാട്ടത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കാളികളാകണമെന്ന് സണ്ണി ജോസഫ് ആഹ്വാനം ചെയ്തു.

ജനാധിപത്യത്തിന്റെ ജീവവായുവായ വോട്ടവകാശം സംരക്ഷിക്കാന്‍ ഡല്‍ഹിയില്‍ ധര്‍മ്മസമരത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

News Now

Summary

Arrest of Rahul and Priyanka: Congress to stage protests across the state tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates