നമ്മളെല്ലാവരും ഒരു ദിവസത്തെ ക്ഷീണം മുഴുവൻ കഴുകിക്കളയുന്നത് ഉറക്കത്തിലൂടെയാണ്..നല്ല ഉറക്കത്തിന് കിടപ്പുമുറി വൃത്തിയുളളതും സൗകര്യമുള്ളതും ആകണം..ചെറുതാണെങ്കിലും വലുതാണെങ്കിലും കിടപ്പ് മുറി എങ്ങനെ വൃത്തിയിൽ എസ്തെറ്റിക്കായി ഒരുക്കാം എന്ന് നോക്കാം..നിറം.നിങ്ങൾ മുറിയിൽ ഉപയോഗിക്കുന്ന നിറത്തിന് മുറിയുടെ വൃത്തിയിലും ലുക്കിലും പ്രധാന പങ്കുണ്ട്. ഇളം നിറങ്ങളോ പേസറ്റൽ നിറങ്ങളോ കിടപ്പുമുറിയിൽ ഉപയോഗിക്കാം. ഇത് മുറിയ്ക്ക് കൂടുതൽ വലുപ്പം തോന്നിപ്പിക്കും.സീലിംഗ് ഏരിയഏതൊരു കിടപ്പുമുറിയുടെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് സീലിംഗ്, അതിനാൽ അതിന് ശരിയായ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. മുറിയുടെ സീലിംഗ് ഏരിയയിൽ മിനിമൽ ആയ ചെറിയ ലൈറ്റുകൾ വെയ്ക്കുന്നത് നല്ലതാണ്..ഫർണീച്ചറുകൾമുറിയിൽ വലിയ ഫർണീച്ചറുകൾ ഉപയോഗിക്കാതിരിക്കുക. കിടപ്പ് മുറിയുടെ നിറത്തിന് അനുയോജ്യമായ രിതിയിൽ ഉള്ള നിറത്തിലുള്ള ഫർണീച്ചറുകൾ തിരഞ്ഞെടുക്കാം..അലങ്കാര വസ്തുക്കൾചെറുതും എസ്തെറ്റിക്സ് ആയതും മുറിയുടെ നിറവുമായി യോജിച്ച് പോകുന്നതുമായ അലങ്കാര വസ്തുക്കൾ ഉപയോഗിക്കുക. ഇത് മുറിയിൽ ഒരുപാട് സ്ഥലം ഉള്ളത് പോലെ തോന്നിപ്പിക്കും..പ്രിന്റഡ് ചുമർമുറിയ്ക്ക് ഒരു റോയൽ ലുക്ക് തരാൻ മുറിയുടെ ഒരു വശത്തെ ചുമർ പ്രിന്റഡ് ആക്കി മാറ്റുക..കണ്ണാടിട്രഡീഷണൽ കണ്ണാടികൾക്ക് പകരം ബോഹോ ടച്ച് വരുന്നതും, എടുത്ത് മാറ്റാവുന്നതുമായ കണ്ണാടികൾ ഉപയോഗിക്കുക. ഇത് മുറി വൃത്തിയാക്കുന്നതിനെല്ലാം സഹായകമാകും..ചെടികൾമുറിയിൽ ചെറിയ ഇൻഡോർ പ്ലാന്റുകൾ ഉപയോഗിക്കുക..ഡസ്റ്റ്ബിൻമുറി എപ്പോഴും വൃത്തിയുള്ളതായി ഇരിക്കാൻ ഒരു ഡസ്റ്റ് ബിൻ ഉണ്ടായിരിക്കണം. ഉപയോഗശൂന്യമായ വസ്തുക്കൾ മുറികളിൽ എപ്പോഴും ഉണ്ടാകും അവ ഡസ്റ്റ് ബിന്നിൽ ഇട്ടുവെച്ചാൽ റൂം വൃത്തിയാക്കാൻ കൂടുതൽ സൗകര്യപ്രദമാകും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates