ഇപ്പോഴത്തെ ഹെൽത്ത് ട്രെൻഡുകളിൽ ഏറെ ശ്രദ്ധ നേടുന്ന ഭക്ഷണരീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്..ശരീരഭാരം കുറയ്ക്കുക, മെറ്റബോളിസം മെച്ചപ്പെടുത്തുക, ഇൻസുലിൻ നിയന്ത്രണം എന്നിവയ്ക്കായി പലരും ഇത് പിന്തുടരുന്നു..എന്നാൽ ശരിയായ രീതിയിൽ ചെയ്യാത്ത പക്ഷം ക്ഷീണം, അമിതവിശപ്പ്, തലചുറ്റൽ, അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം..ഒരു ദിവസത്തിൽ നിശ്ചിത സമയത്ത് മാത്രം ഭക്ഷണം കഴിക്കുകയും ബാക്കി സമയം ഉപവസിക്കുകയും ചെയ്യുന്ന രീതിയെയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് എന്ന് പറയുന്നത്. ഭക്ഷണം എന്ത് കഴിക്കണം എന്നതിലുപരി എപ്പോൾ കഴിക്കണം എന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്..ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിന്റെ പൊതുവായ രീതികൾ16/8 മാർഗംപതിനാറ് മണിക്കൂർ ഉപവസിക്കുകയും എട്ട് മണിക്കൂർ സമയത്തിനുള്ളിൽ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രീതിയാണിത്..5:2 ഭക്ഷണരീതിആഴ്ചയിൽ അഞ്ച് ദിവസം സാധാരണപോലെ ഭക്ഷണം കഴിക്കുക. തുടർന്നുള്ള രണ്ട് ദിവസം 500 മുതൽ 600 കാലറി വരെ മാത്രം ഭക്ഷണമേ കഴിക്കൂ എന്നു വയ്ക്കുക. അങ്ങനെ കാലറി നിയന്ത്രിക്കുക..ഈറ്റ്– സ്റ്റോപ്പ് – ഈറ്റ്ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഇരുപത്തിനാലു മണിക്കൂർ ഉപവസിക്കുക..ഒന്നിടവിട്ട ദിവസങ്ങളില് ഉപവാസംഒന്നിടവിട്ട പകൽ സമയങ്ങളിൽഉപവസിക്കുക. കാലറി വളരെ കുറവുമാത്രം ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക..വാരിയർ ഡയറ്റ്വളരെ ചെറിയ അളവിൽ പഴങ്ങളും പച്ചക്കറികളും വേവിക്കാതെ പകൽസമയം കഴിക്കുക. രാത്രിയിൽ നന്നായി ഭക്ഷണം കഴിക്കുക..ഒരേസമയം 16 മണിക്കൂർ ഉപവാസത്തിലേക്ക് ചാടേണ്ടതില്ല. ആദ്യം 12 മണിക്കൂറിൽ തുടങ്ങി പിന്നീട് ക്രമേണ സമയം കൂട്ടാം..പ്രമേഹം, ഗർഭകാലം, മുലയൂട്ടൽ, കുറഞ്ഞ ബി.പി., മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശമില്ലാതെ തുടങ്ങരുത്..ഉപവാസസമയത്ത് ധാരാളം വെള്ളം കുടിക്കുക.ഇത് ഡീഹൈഡ്രേഷൻ ഒഴിവാക്കാൻ സഹായിക്കും. വെള്ളം,ബ്ലാക്ക് കോഫി (പഞ്ചസാര ഇല്ലാതെ),ഗ്രീൻ ടീ തുടങ്ങിയവ ഇതാനായി ഉപയോഗിക്കാം..ഭക്ഷണം കഴിക്കുന്ന സമയത്ത് അമിതമായി കഴിക്കരുത്. പ്രോട്ടീൻ,ഫൈബർ, ഹെൽത്തി ഫാറ്റ്സ്.കാർബ്സ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം..ഉപവാസം കഴിഞ്ഞ് ബർഗർ, പിസ, മധുരപലഹാരം എന്നിവ കഴിച്ചാൽ ഫലമുണ്ടാകില്ല..ദിവസവും 7–8 മണിക്കൂർ ഉറക്കം ലഭിക്കണം. ഉറക്കക്കുറവ് വിശപ്പ് ഹോർമോണുകളെ ബാധിക്കും..ലഘുവായ വ്യായാമം, നടത്തം, യോഗ, എന്നിവ ഫലം മെച്ചപ്പെടുത്തും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates