തങ്ങളുടെ നേതാക്കളെ തടയാനുള്ള പൊലീസിന്റെ ആസൂത്രിത നീക്കമാണ് നടന്നതെന്ന് സിജെപി പ്രസ്താവനയില്‍ അറിയിച്ചു. നടന്നത് അവകാശ ലംഘനമാണെന്നും നേതാക്കളെ ഉടന്‍ വിട്ടയക്കണമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.

CJP protest
മനീഷ് സിസോദിയയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്‌Source by : ANI
Last Updated :10 October 2026, 2:09 pm IST
Guest Author :Sujith

News Now

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തര്‍ പ്രതിഷേധത്തിന് നേരെ പൊലീസ് രാജ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഎം നേതാക്കളായ പിണറായി വിജയന്‍, എംഎ ബേബി ഉള്‍പ്പടെയുള്ളവരെയും പ്രതിഷേധത്തിന് എത്തിയ സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ വിമാനത്തില്‍ വച്ചും കസ്റ്റഡിയിലെടുത്തു. എസ്എഫ്‌ഐ - ഡിവൈഎഫ്‌ഐ നടത്തിയ സമരത്തിനുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സിജെപി സമരത്തിന്റെ ഭാഗമായി ഡല്‍ഹി പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. പ്രമുഖ യൂട്യൂബറും ഇന്‍ഫ്‌ളുവന്‍സറുമായ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയില്‍നിന്ന് ഡല്‍ഹി പൊലീസ് രാവിലെ ഏഴേമുക്കാലോടെയാണ് കസ്റ്റഡിയിലെടുത്തത്. രാവിലെ ധ്രുവ് റാഠിയുടെ അമ്മ വാതില്‍ തുറന്നതോടെ പോലീസ് അകത്തുകയറി റാഠിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അര്‍ധരാത്രിയില്‍ അന്‍പതോളം വരുന്ന പൊലീസ് സംഘം അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ നിലയുറപ്പിച്ചിരുന്നു.

സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള ഹൗസിന് മുന്നില്‍ മാര്‍ച്ചിനൊരുങ്ങുന്നതിനിടെ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, എം വി ഗോവിന്ദന്‍, ബൃന്ദ കെകെ ശൈലജ, പികെ ശ്രീമതി, ശിവദാസന്‍ എംപി, പി രാജീവ്, പി കെ ശ്രീമതി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പി കെ ശ്രീമതി, എം എ ബേബി എന്നിവരെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിവലിയില്‍ താഴെ വീണ പികെ ശ്രീമതിയെ വലിച്ചെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. മുതിര്‍ന്ന നേതാക്കളെ വലിച്ചിഴച്ച സാഹചര്യത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ ജോണ്‍ ബ്രിട്ടാസ്, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ ജന്തര്‍ മന്തറിലേക്ക് നടന്നുനീങ്ങി. കുറച്ചുദൂരം നടക്കുന്നതിനിടെ മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധത്തിനായി ഡല്‍ഹിയിലെത്തിയ കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, അശുതോഷ് റാംക, സൗരവ് ദാസ് എന്നിവരെ വിമാനത്തില്‍ വച്ചാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. വിമാനം തലസ്ഥാനത്തെത്തിയതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി.

'അറസ്റ്റ് വരിക്കാന്‍ തന്നെയാണ് ഞാന്‍ വന്നത്. എനിക്ക് നിങ്ങളെ ഭയമില്ല' കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പായി ദീപ്കെ പറഞ്ഞു. നേതാക്കളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസ് നടപടിയെ അപലപിച്ച് സിജെപി രംഗത്തെത്തി. തങ്ങളുടെ നേതാക്കളെ തടയാനുള്ള പൊലീസിന്റെ ആസൂത്രിത നീക്കമാണ് നടന്നതെന്ന് സിജെപി പ്രസ്താവനയില്‍ അറിയിച്ചു. നടന്നത് അവകാശ ലംഘനമാണെന്നും നേതാക്കളെ ഉടന്‍ വിട്ടയക്കണമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.

ആംആദ്മി നേതാക്കളായ അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ തുടങ്ങി മുതിര്‍ന്ന നേതാക്കളെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്ന് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിജെപി സമരത്തില്‍ കുടുംബസമേതം പങ്കെടുക്കുമെന്ന് കെജരിവാള്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെ അദ്ദേഹത്തിന്റെ വീടിന് സമീപം പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പഞ്ചാബില്‍ പ്രതിഷേധം നടത്തി. മഹാത്മാഗാന്ധിയുടെ പ്രപൗത്രനും ആക്ടിവിസ്റ്റുമായ തുഷാര്‍ ഗാന്ധിയെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാനാരിക്കേയാണ് അറസ്റ്റ്.

ഡല്‍ഹിയില്‍ ജന്തര്‍ മന്തറിലേക്ക് പ്രതിഷേധിക്കാനെത്തിയ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. എകെജി ഭവനില്‍നിന്ന് എ.എ.റഹീമിന്റെ നേതൃത്വത്തില്‍ മുന്നൂറോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സംഘം അപ്രതീക്ഷിതമായി മാര്‍ച്ച് നടത്തുകയായിരുന്നു. കൂടുതല്‍ പൊലീസ് എത്തി അടുത്ത പോയിന്റില്‍വച്ച് എല്ലാവരെയും കസ്റ്റഡിയിലെടുത്തു. ആറ് ബസുകളിലായാണ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു നീക്കിയത്.

ഇരുപത്തിയ്യായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജന്തര്‍ മന്തറില്‍ വിന്യസിച്ചിട്ടുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് 'സിജെപി' നടത്തുന്ന സമരം രാവിലെ ആരംഭിക്കും. രാവിലെ 10 മണിയോടെ ജന്തര്‍ മന്തറിലെത്തണമെന്നാണു പ്രവര്‍ത്തകര്‍ക്ക് സിജെപി നല്‍കിയിട്ടുള്ള നിര്‍ദേശം. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ ധര്‍മേന്ദ്ര പ്രധാനെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നു താഴെയിറക്കിയ ആത്മവിശ്വാസത്തിലാണ് സിജെപി രണ്ടാം സമരത്തിനെത്തുന്നത്.

അതേസമയം, പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി ഡല്‍ഹിയിലെ രാജീവ് ചൗക്ക്, ന്യൂഡല്‍ഹി, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, പട്ടേല്‍ ചൗക്ക്, കശ്മീരി ഗേറ്റ് ഉള്‍പ്പെടെയുള്ള 45 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ലോക്കല്‍ ട്രെയിനുകളും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള 250 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ജന്‍പഥ്കര്‍ത്തവ്യ പഥിന് 4 കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്.

Summary

CJP protest | Ajinkya Shinde to lead Jantar Mantar 2.0 as Dipke, Das and Ranka detained; stones pelted at police near Akashwani Bhawan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates